Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി കുത്തക...

മുഖ്യമന്ത്രി കുത്തക കമ്പനിയുടെ വക്താവായി മാറി - ചെന്നിത്തല

text_fields
bookmark_border
മുഖ്യമന്ത്രി കുത്തക കമ്പനിയുടെ വക്താവായി മാറി - ചെന്നിത്തല
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവായി മാറിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇക്കാര്യം കേരളത്തിലെ പൊതുസമൂഹം പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ ഏതാണ്ട്​ ഒമ്പത്​ വലിയ കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പി.ഡബ്ല്യു.സിയെ വെള്ളപൂശാനുള്ള ശ്രമമാണ്​ മുഖ്യമന്ത്രി നടത്തിയതെന്ന്​ ചെന്നിത്തല ആരോപിച്ചു.

പ്രൈസ്​ വാട്ടർ കൂപ്പർ ഹൗസിന്​ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ്​ പദ്ധതിയുടെ കൺസൾട്ടൻസി നൽകിയതിനെ ന്യായീകരിച്ചുകൊണ്ട്​ മുഖ്യമന്ത്രി പറഞ്ഞ വാദങ്ങൾ നില നിൽക്കുന്നതല്ല. സെബി നിരോധിച്ച കമ്പനിയും കൺസൾട്ടൻസി നൽകിയ കമ്പനിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന്​ പ്രതിപക്ഷ നേതാവ്​ പറഞ്ഞു​.

പ്രൈസ്​ വാട്ടർ ഹൗസ്​ ഇന്ത്യയെന്നത്​ പ്രൈസ്​ വാട്ടർ കൂപ്പറിൻെറ ഇന്ത്യയിലെ കമ്പനിയാണ്​. ഈ കമ്പനി പല പേരുകളിലായി പ്രവർത്തിക്കുന്നുണ്ടെന്ന്​ സെബി കണ്ടെത്തിയിട്ടുണ്ട്​. സെബിയുടെ ഉത്തരവ്​ വായിച്ചുനോക്കാതെ​ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കത്തക്കവിധമാണ്​ കാര്യങ്ങൾ പറഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.

നിക്​സി(എൻ.ഐ.സി.എസ്​.ഐ) എംപാനൽ കമ്പനിയായതിനാലാണ്​ ടെൻഡർ ഇല്ലാതെ നൽകിയതെന്നാണ്​ മുഖ്യമന്ത്രിയുടെ വാദം. ഇത്​ ശരിയായ നടപടിയല്ല. എൻ.ഐ.സി.എസ്​.ഐയുടെ ചുരുക്കപട്ടികയിൽ ഇടം നേടിയ കമ്പനികളിൽ നിന്ന്​ ഏതെങ്കിലും ഒരു കമ്പനിയെ ​കൺസൾട്ടൻറായി തെരഞ്ഞെടുക്കൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അക്കാര്യം എൻ.ഐ.സി.എസ്​.ഐ അറിയിക്കണമെന്നാണ്​ ചട്ടം. തുടർന്ന്​ അവരാണ്​ കമ്പനിയുമായി കരാറിലേർപ്പെടുകയെന്ന്​ എൻ.ഐ.സി.എസ്​.ഐ 2013ൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalapinarayikerala cmprice water coopers
News Summary - kerala cm became spokeperson of multy national monopolist
Next Story