Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇത്​ പ്രവാസികളുടെ കൂടി...

ഇത്​ പ്രവാസികളുടെ കൂടി മണ്ണ്​, ഒരു വാതിലും കൊട്ടിയടക്കില്ല -മുഖ്യമന്ത്രി

text_fields
bookmark_border
ഇത്​ പ്രവാസികളുടെ കൂടി മണ്ണ്​, ഒരു വാതിലും കൊട്ടിയടക്കില്ല -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പ്രവാസികളുടെ കൂടി നാടാണിതെന്നും അവർക്ക്​ മുന്നിൽ ഒരു വാതിലും കൊട്ടിയടക്കില്ലെന്നും​ മുഖ്യമന്ത്രി. അവർക്ക്​ അവകാശപ്പെട്ട മണ്ണിലേക്കാണ്​ അവർ മടങ്ങിയെത്തുന്നത്​. അന്യനാട്ടിൽ കഷ്​ടപ്പെടുന്നവർക്ക്​ ഏത്​ ഘട്ടത്തിലും ഇങ്ങോ​േട്ടക്ക്​ വരാം, ഇൗ നാടി​​െൻറ സു​രക്ഷിതത്വം അനുഭവിക്കാം. അവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ  സുരക്ഷിതത്വം ഒരുപോലെ ഉറപ്പുവരുത്താനാണ്​ സർക്കാർ ഉദ്ദേശിക്കുന്നത്​.

കേരളത്തി​െല പ്രവാസികൾ രോഗവാഹകരോ അകറ്റിനിർത്തപ്പെടേണ്ടവരോ അല്ല. അങ്ങനെയാക്കാൻ ചിലർ ശ്രമിക്കുന്നു. പുറമെനിന്ന്​ ആരും വരേണ്ടതില്ല എന്ന സമീപനം എവിടെയും സ്വീകരിക്കില്ല. വീടും നാടും പെറ്റമ്മയെ പോലെ തന്നെ വൈകാരിക ബന്ധമുള്ളതാണ്​. കുപ്രചാരണക്കാർക്ക്​ വേറെ ലക്ഷ്യങ്ങളുണ്ട്​. അതിൽ ജനം കുടുങ്ങരുത്​. 

കോവിഡ്​ പ്രതിരോധത്തിന്​ വിവിധ ഇടപെടലുകൾ നടക്കുന്നുണ്ട്​. എന്നാൽ, എല്ലാ ഇടപെടലുകളെയും അപ്രസക്​തമാക്കുന്ന ചില പരിമിതികളുമുണ്ട്​. അതിനെ മറികടക്കാനുള്ള പരിശ്രമങ്ങളാണ്​ ഇ​േപ്പാൾ നടക്കുന്നത്​. ഇതിനിടെ വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പ്രചാരണങ്ങളിൽ മുഴുകരുത്​. 

ലക്ഷക്കണക്കിന്​ മലയാളികൾ കേരളത്തിന്​ പുറത്ത്​ കഴിയുന്നുണ്ട്​. അവർ​ക്കെല്ലാം ഒരേ ദിവസം മടങ്ങിവരാൻ കഴിയില്ല. പ്രത്യേക സാഹചര്യത്തിൽ ​പ്രത്യേക ​ക്രമീകരണങ്ങൾ വേണ്ടിവരും -മുഖ്യമന്ത്രി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsindia newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala cm about gulf malayalees kerala news
Next Story