നിർമൽ കൃഷ്ണ ഫിനാൻസ് തട്ടിപ്പ്: നിർമലനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsപാറശ്ശാല: നിർമൽ കൃഷ്ണ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി നിർമലനെ കോടതിയിൽനിന്ന് അഞ്ച് ദിവസത്തേക്ക് തമിഴ്നാട് പൊലീസിെൻറ കസ്റ്റഡിയിൽ വിട്ടു. നവംബർ 21ന് വീണ്ടും കോടതിയിൽ ഹാജരാക്കും. നിർമലെൻറ സാമ്പത്തിക ഇടപാടുകളെകുറിച്ചുള്ള അേന്വഷണം തമിഴ്നാട് കുറ്റാേന്വഷണ വിഭാഗം നേരത്തെ തന്നെ അന്വേഷിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.
നിർമലെൻറ ബിനാമി ഇടപാടുകളും നേരത്തെ അേന്വഷണം നടത്തിയിരുന്നു. 15 ദിവസത്തേക്കാണ് നിർമലനെ കസ്റ്റഡിയിൽ വേണമെന്ന് തമിഴ്നാട് കുറ്റാേന്വഷണ വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ, കോടതി അഞ്ച് ദിവസം മാത്രമാണ് അനുവദിച്ചത്. ഫലത്തിൽ മൂന്ന് ദിവസങ്ങൾ മാത്രമേ പൊലീസിന് ലഭിക്കൂ. ഈ മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിർമലനെ കൊണ്ട് പോയി തെളിവെടുക്കുന്നത് വളരെയേറെ പ്രയാസമായിരിക്കും.
തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ കൂടുതൽ പൊലീസ് പ്രൊട്ടക്ഷനും വേണ്ടിവരും. ഇതിനായി കന്യാകുമാരി എസ്.പിയോട് തമിഴ്നാട് സാമ്പത്തിക കുറ്റാേന്വഷണവിഭാഗം കൂടുതൽ പൊലീസിനെ വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
