പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
text_fieldsഎടവണ്ണ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോക്സോ പ്രകാരം അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശിയെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് എടവണ്ണയിലെ താമസസ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.
രണ്ട് പെൺമക്കളും ഭാര്യയുമുള്ള ഇയാൾ ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ ശേഷം 24 വർഷമായി എടവണ്ണയിലാണ് താമസിക്കുന്നത്. ഇതിനിടെ ഇവിടെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഈ ഭാര്യയുടെ ആദ്യവിവാഹത്തിലുള്ള പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്.
എടവണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. സിബിൻ, എസ്.ഐ വി. വിജയരാജൻ, എ.എസ്.ഐ സുരേഷ് കുമാർ, മോഹിനി, സുഭാഷ് സാലിഗ്രാമത്ത്, കെ.ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
