Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരന്മാരുടെ...

പൗരന്മാരുടെ വിവരശേഖരണം; മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തു​െന്നന്ന്​ ചെന്നിത്തല

text_fields
bookmark_border
പൗരന്മാരുടെ വിവരശേഖരണം; മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തു​െന്നന്ന്​ ചെന്നിത്തല
cancel

തിരുവനന്തപുരം: കോവിഡി​​െൻറ മറവില്‍ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനി സ്​പ്രിങ്ക്​​ളറിന്​ നല്‍കുന്നത് സം ബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചു​െവക്കുകയും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൂരൂഹത വർധിപ്പിക്കു​ന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച് 15 ചോദ്യങ്ങള്‍ ചെന്നിത്തല ഉന്നയിച്ചു.

*പി.ആര്‍ കമ്പനി അല്ലെന്ന്​ മുഖ്യമന്ത്രി പറയു​േമ്പാൾ പി.ആര്‍ സേവനവും ന ടത്തുന്നുണ്ടെന്നാണ് കമ്പനി വെബ്‌സൈറ്റിലുള്ളത്. ഏതാണ് ശരി?.
*വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറിലാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ എല്ലാ വിവരങ്ങളും അമേരിക്കയി​െല സെര്‍വറിലാണെന്നാണ് സൈറ്റ്​ പറയുന്നത്.

* സെര്‍വര്‍ ഇന്ത്യയില്‍ സൂക്ഷിച്ചാലും അമേരിക്കയിലിരുന്ന്​ അതിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലേ?
*ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാറി​​െൻറ ​േഡറ്റാ സ​െൻററിലേക്ക് എന്തുകൊണ്ട് അപ് ലോഡ് ചെയ്യുന്നില്ല? പകരം sprinklr.comല്‍ അപ്​ലോഡ് ചെയ്യുന്നത് എന്തിനാണ്? ആരാണ് അനുമതി നല്‍കിയത്.

* സി-ഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാവുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏൽപിച്ചത് എന്തിനാണ്?
* പൗരന്മാരുടെ വിവരങ്ങള്‍ കമ്പനി വെബ്‌പോര്‍ട്ടലിലേക്ക് സര്‍ക്കാര്‍ സംവിധാനത്തിൽ അപ്​ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമല്ലേ?

* കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവരങ്ങള്‍ കൈമാറുകയോ വില്‍ക്കുകയോ ചെയ്യുമെന്നാണ്. അപ്പോള്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് എങ്ങനെ പറയാനാവും?
* സര്‍ക്കാർ എംബ്ലം ഉപയോഗിക്കാന്‍ ആരാണ് അനുവദിച്ചത്?

*അമേരിക്കന്‍ പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ ​േഡറ്റാ കൈമാറ്റം സംബന്ധിച്ച് വിവാദത്തിലായ കമ്പനിയാണിതെന്നത്​ മുഖ്യമന്ത്രിക്ക് അറിയാത്തതാണോ?
* കമ്പനിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും സംസ്ഥാന ഐ.ടി സെക്രട്ടറിയുമായ ശിവശങ്കറിന് അനുമതിയുണ്ടോ?

* അമേരിക്കയില്‍ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പെട്ട കമ്പനിക്ക് കോവിഡി​​െൻറ മറവില്‍ കേരളത്തില്‍ കടന്നുകയറി വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയതിലെ യഥാർഥ ഉദ്ദേശ്യം വെളിപ്പെടുത്താമോ തുടങ്ങിയ ചോദ്യങ്ങളാണ്​ പ്രതിപക്ഷനേതാവ്​ ഉന്നയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newssprinklr
News Summary - kerala chief minister spreading false news
Next Story