Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​സി​യു​ടെ...

കെ.​സി​യു​ടെ സ്മാ​ഷി​ന് ജ​ന​വി​കാ​ര​ത്തി​ന്‍റെ പ​വ​ർ ബ്ലോ​ക്ക്

text_fields
bookmark_border
കെ.​സി​യു​ടെ സ്മാ​ഷി​ന് ജ​ന​വി​കാ​ര​ത്തി​ന്‍റെ പ​വ​ർ ബ്ലോ​ക്ക്
cancel
camera_alt

മുഖ്യമന്ത്രി പ്രഖ്യാപനശേഷം വി.ഡി.സതീശൻ തിരുവനന്തപുരം ഇന്ദിരാഭവനിലെത്തിയപ്പോൾ ഫോട്ടോ- വൈ.ആർ. വിപിൻ‌ദാസ്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഗ​​ണി​​ത​​ശാ​​സ്ത്ര​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും ഒ​​പ്പം അ​​ള​​ന്നു​​മു​​റി​​ച്ച സെ​​ർ​​വു​​ക​​ളും പ്ലെ​​യി​​സി​​ങ്ങും അ​​റ്റാ​​ക്കി​​ങ് ത​​ന്ത്ര​​ങ്ങ​​ളു​​മാ​​യി ക​​ളം നി​​റ​​ഞ്ഞു​​നി​​ന്ന ഒ​​രു​​കാ​​ല​​ത്തെ വോ​​ളി​​ബാ​​ൾ താ​​രം കൂ​​ടി​​യാ​​ണ്​ കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ. കു​​ഴ​​പ്പി​​ക്കു​​ന്ന രാ​​ഷ്ട്രീ​​യ സൂ​​ത്ര​​വാ​​ക്യ​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​വ​​ഴി​​ക​​ളി​​ൽ പി​​ഴ​​വു​​ക​​ളി​​ല്ലാ​​ത്ത അ​​ൽ​​ഗോ​​രി​​തം പോ​​ലെ​​യാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള പ്ര​​യാ​​ണം. പ​​ക്ഷേ, മു​​ഖ്യ​​മ​​ന്ത്രി ക​​സേ​​ര ഉ​​ന്ന​​മി​​ട്ടു​​ള്ള കെ.​​സി​​യു​​ടെ ഉ​​ഗ്ര​​ൻ സ്മാ​​ഷി​​ന് കേ​​ര​​ള ജ​​ന​​ത​​യു​​ടെ പ​​വ​​ർ​​ബ്ലോ​​ക്കാ​​യി​​രു​​ന്നു വ്യാ​​ഴാ​​ഴ്ച ക​​ണ്ട​​ത്. സ്വ​​ന്തം കോ​​ർ​​ട്ടി​​ലെ പാ​​സ് പി​​ഴ​​ച്ചെ​​ന്ന് മാ​​ത്ര​​മ​​ല്ല, ആ​​ഞ്ഞ​​ടി​​ക്കാ​​നാ​​യി സെ​​റ്റ​​ർ ഉ​​യ​​ർ​​ത്തി​​യി​​ട്ട പ​​ന്തി​​ലും അ​​ള​​വു​​തെ​​റ്റി. ഇ​​തോ​​ടെ​​യാ​​ണ് വ​​ല ക​​ട​​ന്നു, ക​​ട​​ന്നി​​ല്ല എ​​ന്ന ഘ​​ട്ട​​ത്തി​​ൽ പ​​ന്ത് ത​​ടു​​ത്തി​​ടു​​ന്ന​​തി​​ലേ​​ക്ക് കാ​​ര്യ​​ങ്ങ​​ളെ​​ത്തി​​യ​​ത്.

കേ​​ര​​ള​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള സം​​ഘ​​ട​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മു​​ത​​ൽ കെ.​​പി.​​സി.​​സി വ​​ർ​​ക്കി​​ങ് പ്ര​​സി​​ഡ​​ന്‍റും മൂ​​ന്നു വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രും കെ.​​എ​​സ്.​​യു, യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റു​​മാ​​രും ഒ​​പ്പം എം.​​എ​​ൽ.​​എ​​മാ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ഒ​​പ്പ​​മു​​ണ്ടാ​​യി​​ട്ടും ‘മ​​ത്സ​​രി​​ക്കാ​​ത്ത​​യാ​​ളെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കേ​​ണ്ട അ​​നി​​വാ​​ര്യ​​ത എ​​ന്ത്’ എ​​ന്ന ചോ​​ദ്യ​​ത്തി​​ലാ​​ണ് സം​​ഘ​​ട​​ന താ​​ൽ​​പ​​ര്യ​​വും ജ​​ന​​കീ​​യ യു​​ക്തി​​യും ഒ​​രു ബി​​ന്ദു​​വി​​ൽ കൂ​​ട്ടി​​മു​​ട്ടാ​​തെ സ​​മാ​​ന്ത​​ര​​മാ​​യി​​പ്പോ​​യ​​ത്. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ കെ.​​പി.​​സി.​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​രു​​ടെ മ​​ന​​സ്സ​​റി​​ഞ്ഞ​​തി​​ലും കെ.​​സി​​ക്ക് ത​​ര​​ക്കേ​​ടി​​ല്ലാ​​ത്ത ഭൂ​​രി​​പ​​ക്ഷ​​മു​​ണ്ടാ​​യി​​രു​​ന്നു. സം​​ഘ​​ട​​ന​​യു​​ടെ മൊ​​ത്തം വി​​കാ​​ര​​വും താ​​ൽ​​പ​​ര്യ​​വു​​മാ​​ണ് കെ.​​സി എ​​ന്ന വ്യാ​​ഖ്യാ​​ന​​ത്തി​​ലേ​​ക്ക് ഒ​​രു​​വേ​​ള​​യെ​​ത്തി​​യെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​​വി​​കാ​​ര​​മെ​​ന്ന ന്യാ​​യം അ​​പ്പോ​​ഴും വ​​ഴി​​മു​​ട​​ക്കി.

ഇ​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​ല്ലെ​​ങ്കി​​ൽ ഇ​​നി കെ.​​സി​​ക്ക്​ മ​​റ്റൊ​​രു അ​​വ​​സ​​ര​​മി​​ല്ലെ​​ന്ന വ്യ​​ക്തി​​പ​​ര​​മാ​​യ സെ​​ന്‍റി​​മെ​​ന്‍റി​​ലേ​​ക്ക് ച​​ർ​​ച്ച​​ക​​ൾ വ​​ഴി​​മാ​​റി​​യെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​​സെ​​ന്‍റി​​മെ​​ന്‍റ് അ​​വി​​ടെ​​യും വി​​ല​​ങ്ങു​​ത​​ടി​​യാ​​യി.

പ്രാ​​ദേ​​ശി​​ക രാ​​ഷ്ട്രീ​​യ​​ത്തി​​ൽ​​നി​​ന്ന് ദേ​​ശീ​​യ രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ ന​​യ​​രൂ​​പ​​വ​​ത്ക​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വ​​ള​​ർ​​ച്ച​​യു​​ടെ പ​​ട​​വു​​ക​​ളി​​ലെ​​ല്ലാം പ​​രാ​​ജ​​യ​​ത്തി​​ന്റെ നെ​​ഗ​​റ്റി​​വ് ഘ​​ട​​ക​​ങ്ങ​​ളെ വെ​​ട്ടി​​മാ​​റ്റി, വി​​ജ​​യ​​ത്തി​​ന്റെ പോ​​സി​​റ്റി​​വ് സം​​ഖ്യ​​ക​​ൾ കൂ​​ട്ടി​​യി​​ണ​​ക്കി​​യ കെ.​​സി​​ക്ക് പ​​ക്ഷേ, ഇ​​വി​​ടെ അ​​ടി​​തെ​​റ്റി.

ക​​ണ്ണൂ​​രി​​ലെ കൊ​​ച്ചു ഗ്രാ​​മ​​ത്തി​​ൽ​​നി​​ന്ന് ഡ​​ൽ​​ഹി​​യി​​ലെ 24 അ​​ക്ബ​​ർ റോ​​ഡി​​ലെ കോ​​ൺ​​ഗ്ര​​സ് ആ​​സ്ഥാ​​ന​​ത്തെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ അ​​ധി​​കാ​​ര കേ​​ന്ദ്ര​​മാ​​യി അ​​ദ്ദേ​​ഹം മാ​​റി​​യ​​ത് നാ​​ല് പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ നീ​​ണ്ട അ​​ക്ഷീ​​ണ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്റെ ഫ​​ല​​മാ​​യി കൂ​​ടി​​യാ​​ണ്. ഗ​​ണി​​ത​​ശാ​​സ്ത്ര​​ത്തി​​ലെ സ​​ങ്കീ​​ർ​​ണ​​മാ​​യ ‘ഇ​​ക്വേ​​ഷ​​നു​​ക​​ൾ’ പ​​രി​​ഹ​​രി​​ച്ച് ശീ​​ലി​​ച്ച കെ.​​സി​​ക്ക് രാ​​ഷ്ട്രീ​​യ​​ത്തി​​ലെ ഗ്രൂ​​പ്പ് സ​​മ​​വാ​​ക്യ​​ങ്ങ​​ൾ വെ​​റും ‘സി​​മ്പി​​ൾ’ മാ​​ത്ര​​മാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​രി​​യ​​ർ ഗ്രാ​​ഫ് അ​​ടി​​വ​​ര​​യി​​ടു​​ന്നു.

രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ വി​​ശ്വ​​സ്ത​​നാ​​യ സ​​ഹ​​ചാ​​രി എ​​ന്ന​​തി​​ലു​​പ​​രി, ഇ​​ന്ത്യ​​ൻ പ്ര​​തി​​പ​​ക്ഷ രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ ഐ​​ക്യ​​നി​​ര​​യാ​​യ ‘ഇ​​ൻ​​ഡ്യ’ സ​​ഖ്യ​​ത്തി​​ന്റെ ഏ​​കോ​​പ​​ന​​ത്തി​​ലും അ​​ദ്ദേ​​ഹ​​ത്തി​​നു​​ള്ള​​ത് നി​​ർ​​ണ​​യ​​ക സ്വാ​​ധീ​​മാ​​ണ്.

ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​​നെ മു​​ട്ടു​​കു​​ത്തി​​ച്ച വ​​നി​​ത​​സം​​വ​​ര​​ണ ഭ​​ര​​ണ​​ഘ​​ട​​ന ഭേ​​ദ​​ഗ​​തി ബി​​ല്ലി​​ൽ പ്ര​​തി​​പ​​ക്ഷ​​നി​​ര​​യെ അ​​പ​​സ്വ​​ര​​ങ്ങ​​ളി​​ല്ലാ​​തെ ഏ​​കോ​​പി​​പ്പി​​ച്ച​​തും കെ.​​സി​​യാ​​യി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ൽ ദേ​​ശീ​​യ രാ​​ഷ്ട്രീ​​യ​​ത്തി​​ലെ സു​​പ്ര​​ധാ​​ന ദൗ​​ത്യ​​ങ്ങ​​ൾ​​ക്ക് ത്രാ​​ണി​​യും പ്രാ​​പ്തി​​യു​​മു​​ള്ള​​യാ​​ൾ എ​​ന്തി​​ന് സം​​സ്ഥാ​​ന രാ​​ഷ്ട്രീ​​യ​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​ര​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ണ​​യ ച​​ർ​​ച്ച​​ക്കി​​ടെ സാ​​മൂ​​ഹി​​ക​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​ര​​ന്ത​​രം ഉ​​യ​​ർ​​ന്ന ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി​​കൂ​​ടി​​യാ​​ണ് ഹൈ​​ക​​മാ​​ൻ​​ഡ് തീ​​രു​​മാ​​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala chief ministerAnnouncementVD SatheesanCongressK.C. Venugopal
News Summary - KC's smash is a power block of public sentiment
Next Story