Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയതീഷ്​ ചന്ദ്രയുടെ...

യതീഷ്​ ചന്ദ്രയുടെ നടപടി പൊതുസംസ്​കാരത്തിന്​ ചേരാത്തത്​ -മുഖ്യമന്ത്രി

text_fields
bookmark_border
yatheesh-chandra
cancel

തിരുവനന്തപുരം: ലോക്​ഡൗൺ പശ്ചാത്തലത്തിൽ നിരത്തിലിറങ്ങരുതെന്ന വിലക്ക്​ ലംഘിച്ചവരെക്കൊണ്ട്​ ഏത്തമിടീച്ച കണ്ണൂർ എസ്​.പി യതീഷ്​ചന്ദ്രയുടെ നടപടി പൊലീസി​​​െൻറ യശസ്സിനെ കളങ്കമേൽപ്പിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തി​​​െൻറ പൊതുസംസ്‌കാരത്തിന് ചേരാത്ത സംഭവമാണിത്​. ഹോം സെക്രട്ടറി ഡി.ജി.പിയുമായി ബന്ധപ്പെട്ട് ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസി​​​െൻറ യശസ്സിനെ ഇത്തരം കാര്യങ്ങള്‍ പ്രതികൂലമായി ബാധിക്കും. പലയിടത്തും പ്രാഥമിക സൗകര്യം പോലുമില്ലാത്തിടങ്ങളിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. അതിനെ കുറിച്ച് പൊതുവെ ജനങ്ങള്‍ക്കിടയില്‍ മതിപ്പുമുണ്ട്. ആ മതിപ്പിനെ പോലും ഇല്ലാതാക്കുന്ന ഇത്തരം നടപടി ആവര്‍ത്തിക്കാന്‍ പാടില്ല എന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂർ എസ്​.പി. യതീഷ്​ചന്ദ്രയോട്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ വിശദീകരണം തേടിയിട്ടുണ്ട്​. കേരളത്തിലും ഉത്തരേന്ത്യൻ മാതൃകയിലുള്ള പൊലീസി​​​െൻറ ശിക്ഷാനടപടിയെന്ന നിലയിൽ ഏത്തമിടുന്ന ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ്​ ​െഎ.ജി മുഖേനെ ഡി.ജി.പി വിശദീകരണം തേടിയത്​. എത്രയും പെ​െട്ടന്ന്​ വിശദീകരണം നൽകണമെന്നാണ്​ ആവശ്യപ്പെട്ടിട്ടുള്ളത്​.

ഇത്തരം ശിക്ഷാനടപടികൾ കേരള പൊലീസി​​​െൻറ രീതിയല്ലെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും ഉദ്യോഗസ്​ഥർക്ക്​ നേരത്തേ നിർദേശം നൽകിയിരുന്നതാണെന്ന്​ പൊലീസ്​ ആസ്​ഥാനത്ത്​ നിന്നും അറിയിച്ചു. എന്നാൽ, പ്രായമായവർ ആയതിനാലാണ്​ ഇത്തരം ശിക്ഷാനടപടികൾ കൈക്കൊണ്ടതെന്നാണ്​ യതീഷ്​ചന്ദ്ര മാധ്യമങ്ങളോട്​ വിശദീകരിച്ചത്​. എസ്​.പി നൽകുന്ന വിശദീകരണത്തി​​​െൻറ അടിസ്​ഥാനത്തിൽ ​െഎ.ജിയുടെ റി​േപ്പാർട്ട്​ ലഭിച്ച ശേഷമാവും തുടർനടപടി സ്വീകരിക്കുയെന്ന്​ ഡി.ജി.പി വ്യക്​തമാക്കി. യതീഷ്​ചന്ദ്രയ​ുടെ നടപടിയോട്​ വ്യക്​തിപരമായി താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ശനിയാഴ്​ച രാവിലെ​ കണ്ണൂർ അഴീക്കലിലാണ് സംഭവമുണ്ടായത്​. കാര്യമില്ലാതെ കടയിലെത്തിയ മൂന്നുപേരെയാണ്​ എസ്​.പി പരസ്യമായി ഏത്തമിടീച്ചത്​. ഇവരെ പത്തു മിനിറ്റോളം ഏത്തമിടീക്കുന്നതി​​​െൻറ ദൃശ്യം എസ്​.പിയുടെ സ്​ക്വാഡിലെ പൊലീസുകാരൻ പകർത്തിയത്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ദൃശ്യം വൈറലായതോടെ എസ്​.പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു.

ലോക്​ഡൗൺ തുടങ്ങിയതു മുതൽ പുറത്തിറങ്ങുന്നവരെ പിന്തിരിപ്പിക്കാൻ എസ്​.പിയും സംഘവും റോഡിലുണ്ട്​. നഗരത്തിൽ ആളിറങ്ങുന്നത്​ കുറഞ്ഞുവെങ്കിലും നിയന്ത്രണം ലംഘിക്കുന്നവർ ഉൾപ്രദേശങ്ങളിൽ ഏ​റിയതോടെയാണ്​ എസ്​.പിയും സംഘവും പരിശോധനക്കായി പുറപ്പെട്ടത്​. ശനിയാഴ്​ച രാവിലെ സംഘം അഴീക്കലിൽ എത്തിയപ്പോൾ കടയിലിരിക്കുന്ന മൂന്നുപേരെ പിടികൂടി. എന്തിനാണ്​ പുറത്തിറങ്ങിയതെന്ന ചോദ്യത്തിന്​ ഇവർക്ക്​ വ്യക്​തമായ മറുപടി ഉണ്ടായിരുന്നില്ല.

തുടർന്നാണ്​ ഇവരോട്​ ഏത്തമിടാൻ എസ്​.പി നിർദേശിച്ചത്​. ഇത്​ വിലക്കാൻ സ്​ത്രീ ഉൾപ്പെടെ ഏതാനും ​പേർ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. ആരും വക്കാലത്ത്​ പറയേണ്ട എന്നിങ്ങനെയുള്ള മറുപടിയാണ്​ എസ്​.പി നൽകിയത്​. നാലുദിവസമായി ആവർത്തിച്ച്​ പറഞ്ഞിട്ടും കേൾക്കാത്ത സാഹചര്യത്തിലാണ്​ അങ്ങനെ ചെയ്യേണ്ടിവന്നത്​. ശിക്ഷ എന്ന നിലക്കല്ല; അങ്ങനെയെങ്കിലും നന്നാക​ട്ടെയെന്ന്​ വിചാരിച്ച്​ ചെയ്​തതാണ്​. മര്യാദക്ക്​ പറഞ്ഞാൽ ആരും കേൾക്കുന്നില്ലെന്നതാണ്​ സ്​ഥിതിയെന്നും അദ്ദേഹം തുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsYatheesh ChandraPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala chief minister against yatheesh chandra
Next Story