Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
onam 2021
cancel
camera_alt

സ​മൃ​ദ്ധി​യു​ടെ നി​റ​വി​ൽ ഇ​ന്ന്​ തി​രു​വോ​ണം - ബൈ​ജു കൊ​ടു​വ​ള്ളി

Homechevron_rightNewschevron_rightKeralachevron_rightഉത്രാടപ്പാച്ചിൽ...

ഉത്രാടപ്പാച്ചിൽ കഴിഞ്ഞു, ഇന്ന്​ പൊന്നോണം

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ ഉ​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ഒ​രു പൊ​ന്നോ​ണം കൂ​ടി. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ ഒാ​ണം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ഇ​ക്കു​റി പൊ​തു ഇ​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​​ക​ളു​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ്​ ഒാ​ണം ക​ട​ന്നു​​പോ​കു​ന്ന​ത്​.

ക​ഴി​വ​തും വീ​ടു​ക​ളി​ൽ ആ​ഘോ​ഷി​ക്ക​ണ​മെ​ന്നും ബ​ന്ധു​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ്​ സ​ർ​ക്കാ​റി​െൻറ ഉ​പ​ദേ​ശ​വും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന ഒാ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളെ​ല്ലാം ഇ​ക്കു​റി വെ​ർ​ച്വ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലാ​ണ്.

അ​തി​നു​പു​റ​മെ ടൂ​റി​സം മേ​ഖ​ല​ക​ളി​ലും ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ എ​ണ്ണ​വും വ​ള​രെ കു​റ​വാ​ണ്. ഹോ​ട്ട​ലു​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത​തും ആ​ഘോ​ഷ​ത്തെ​യും ഹോ​ട്ട​ൽ​വ്യ​വ​സാ​യ​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ഒാ​ണ​സ​ദ്യ​യാ​ണ്​ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ ന​ൽ​കു​ന്ന​ത്. ഒാ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​തി​നും ഒാ​ണ​ക്കോ​ടി​ക​ൾ വാ​ങ്ങു​ന്ന​തി​നും മി​ക്ക​യി​ട​ങ്ങ​ളി​ലും ഉ​ത്രാ​ട​നാ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​ഴി​യോ​ര​ക​ച്ച​വ​ട​ങ്ങ​ളും പൊ​ടി​പൊ​ടി​ച്ചു.

തു​ണി​ക്ക​ട​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലു​മാ​ണ്​ ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. ഒാ​ണം ഫെ​യ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒാ​ണ​സ​ദ്യ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങാ​ൻ ഹോ​ർ​ട്ടി​കോ​ർ​പ്പി​െൻറ സ്​​റ്റാ​ളു​ക​ൾ ഉ​ൾ​െ​പ്പ​ടെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2021
News Summary - kerala celebrating onam 2021 today
Next Story