Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികളെ...

പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട്​ ജില്ല സജ്ജം

text_fields
bookmark_border
പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട്​ ജില്ല സജ്ജം
cancel

കോ​ഴി​ക്കോ​ട്​: മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ജി​ല്ല സ​ജ്ജ​മാ​ണെ​ന്ന്​ ക​ല​ക്ട ​ര്‍ സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​വ​രെ താ​മ​സി​പ്പി​ക്കേ​ണ്ട കോ​വി​ഡ് കെ​യ​ര്‍ സ​െ ൻറ​റു​ക​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മ ാ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

വീ​ടു​ക​ളി​ല്‍ ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യാ​ന്‍ സൗ​ക​ര്യ​ങ് ങ​ളി​ല്ലാ​ത്ത​വ​രെ ഇ​ത്ത​രം കോ​വി​ഡ് കെ​യ​ര്‍ സ​െൻറ​റു​ക​ളി​ലേ​ക്കാ​ണ് മാ​റ്റു​ക​യെ​ന്ന്, ജി​ല്ല​യി​ലെ എം. ​എ​ല്‍.​എ​മാ​രു​മാ​യി വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ക​ല​ക്ട​ര്‍ അ​റി​യ ി​ച്ചു.

മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് മാം​സ​ത്തി​നാ​യി കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നും മാം​സാ​വ​ശി​ഷ്​​ട​ങ്ങ​ള്‍ തി​രി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നും ത​ട​സ്സ​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.
ദു​ര​ന്ത നി​വാ​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണം, വ​ര​ള്‍ച്ച ദു​രി​താ​ശ്വാ​സം, അ​ഴു​ക്കു​ചാ​ല്‍ നി​ര്‍മാ​ണം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ള്‍ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല. ഓ​ടു വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലൈ​സ​ന്‍സു​ള്ള​വ​ര്‍ക്ക് ക​ളി​മ​ണ്ണ്​ ശേ​ഖ​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി ഡി.​എം.​ഒ സ്വീ​ക​രി​ക്കും.

കെ. ​ദാ​സ​ന്‍ എം.​എ​ല്‍.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന്​ ആം​ബു​ല​ന്‍സ് വാ​ങ്ങാ​നു​ള്ള ഭ​ര​ണാ​നു​മ​തി ഉ​ട​ന്‍ ന​ല്‍കും. സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​കി​ല്ല. വ​ള്ള​ങ്ങ​ള്‍ ഫി​ഷ് ലാ​ന്‍ഡി​ങ്​ സ​െൻറ​റു​ക​ളി​ലോ ഹാ​ര്‍ബ​റു​ക​ളി​ലോ അ​ടു​പ്പി​ക്കാ​വു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മ​ത്സ്യ​വി​ല്‍പ​ന ന​ട​ത്തു​ക​യു​മാ​വാം.

കൊ​പ്ര സം​ഭ​ര​ണ​ത്തി​നും വ്യാ​പാ​ര​ത്തി​നും ത​ട​സ്സ​ങ്ങ​ളു​ണ്ടാ​വി​ല്ല. ഹോ​ട്​​സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​വ​ദി​ക്കും. താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ന്ത​ര്‍ജി​ല്ല/​അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം പാ​സ് അ​നു​വ​ദി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. ഫ​റോ​ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കോ​യാ​സ് ഹോ​സ്പി​റ്റ​ല്‍ കോ​വി​ഡ് കെ​യ​ര്‍ സ​െൻറ​റാ​ക്കി മാ​റ്റാ​ന്‍ സ​ജ്ജ​മാ​ണെ​ന്ന് വി.​കെ.​സി. മ​മ്മ​ദ്‌​കോ​യ എം.​എ​ല്‍.​എ അ​റി​യി​ച്ചു.

ഭ​ര​ണാ​നു​മ​തി​യാ​യി​ട്ടു​ള്ള പ്ര​വൃ​ത്തി​ക​ള്‍ തു​ട​രാ​ന്‍ ക​ഴി​യ​ണ​മെ​ന്ന്​ പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​പ്പൊ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ക്ക​ണ​മെ​ന്ന് പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് സി.​കെ. നാ​ണു എം.​എ​ല്‍.​എ​യും താ​മ​ര​ശ്ശേ​രി ആ​ശു​പ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന്​ കാ​രാ​ട്ട് റ​സാ​ക്ക് എം.​എ​ല്‍.​എ​യും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsKozhikode News
News Summary - kerala calicut covid updates
Next Story