Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏറെ പിരിശത്തോടെ...

ഏറെ പിരിശത്തോടെ പി.കെ.ബിഷീർ

text_fields
bookmark_border
ഏറെ പിരിശത്തോടെ പി.കെ.ബിഷീർ
cancel
camera_alt

പി.​കെ. ബ​ഷീ​ർ കു​ടും​ബ​ത്തോ​ടൊ​പ്പം

മ​ല​പ്പു​റം: മു​സ്‍ലിം ലീ​ഗ് നേ​തൃ​നി​ര​യി​ൽ പ്ര​മു​ഖ​നാ​യി​രു​ന്ന പി​താ​വ് പി. ​സീ​തി​ഹാ​ജി​യു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​ര​നാ​യി രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്തി​യ പി.​കെ. ബ​ഷീ​റി​ന്, പാ​ർ​ട്ടി​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് മ​ന്ത്രി​പ​ദ​വി. സീ​തി​ഹാ​ജി​ക്ക് മ​ന്ത്രി​യാ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം മ​ക​നി​ലൂ​ടെ ആ ​ആ​ഗ്ര​ഹം പൂ​വ​ണി​യു​മ്പോ​ൾ എ​ട​വ​ണ്ണ പ​ത്ത​പ്പി​രി​യ​ത്തെ ‘ഫി​ർ​ദൗ​സ് ഹൗ​സി’​ൽ ആ​ഹ്ലാ​ദം അ​ല​ത​ല്ലു​ക​യാ​ണ്. വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ഭ​വ​ന​പ​ദ്ധ​തി​യ​ട​ക്കം പാ​ർ​ട്ടി​യേ​ൽ​പി​ച്ച ചു​മ​ത​ല​ക​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ച​തി​നു​ള്ള സ​മ്മാ​നം കൂ​ടി​യാ​ണി​ത്.

ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തെ തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പി.​കെ. ബ​ഷീ​റി​ന് അ​ർ​ഹി​ച്ച അം​ഗീ​കാ​ര​മാ​ണി​ത്. ഏ​റ​നാ​ട​ൻ ശൈ​ലി​യി​ലെ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ് 66കാ​ര​നാ​യ പി.​കെ. ബ​ഷീ​ർ. 2011ൽ ​ഏ​റ​നാ​ട് മ​ണ്ഡ​ലം രൂ​പ​വ​ത്ക​രി​ച്ച​തു മു​ത​ൽ അ​വി​ടെ​നി​ന്നു​ള്ള എം.​എ​ൽ.​എ​യാ​ണ്.

മു​ൻ എം.​എ​ൽ.​എ​യും ചീ​ഫ് വി​പ്പു​മാ​യി​രു​ന്ന സീ​തി ഹാ​ജി​യു​ടെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​യി 1959 സെ​പ്റ്റം​ബ​ർ 25ന് ​മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലാ​ണ് ജ​ന​നം. 1977ൽ ​എം.​എ​സ്.​എ​ഫി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം, മു​സ്​​ലിം ലീ​ഗ് എ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ൽ പ​ടി​പ​ടി​യാ​ണ് പാ​ർ​ട്ടി​യി​ലെ വ​ള​ർ​ച്ച. 2004 മു​ത​ൽ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും നി​ല​വി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​ണ്.

എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം, എ​ട​വ​ണ്ണ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ്, മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി മു​സ്​​ലിം ലീ​ഗ് ന​ട​പ്പാ​ക്കി​യ ടൗ​ൺ​ഷി​പ് പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്റെ ​ക്രെ​ഡി​റ്റ് പ്ര​വൃ​ത്തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച പി.​കെ. ബ​ഷീ​റി​നു​ണ്ട്. എം.​എ​ൽ.​എ എ​ന്ന നി​ല​ക്ക് നി​യ​മ​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സ​ബ്ജ​ക്ട് ക​മ്മി​റ്റി, നി​യ​മ​സ​ഭ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി, അ​ഷ്വ​റ​ൻ​സ് ക​മ്മി​റ്റി, പ​രി​സ്ഥി​തി ക​മ്മി​റ്റി, പെ​റ്റീ​ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​യി​ൽ അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: റ​സി​യ ബ​ഷീ​ർ. മ​ക്ക​ൾ: ജി​ഹാ​ൻ ഹാ​രി​ദ്, ന​ഹാ​ൻ അ​സ്ഹ​ർ, സ​ജി​ൻ സീ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueformationKerala NewsKerala UDF Cabinet
News Summary - PK Bisheer with great tension
Next Story