Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; നാല് സുപ്രധാന ബില്ലുകൾക്ക് മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; നാല് സുപ്രധാന ബില്ലുകൾക്ക് മന്ത്രിസഭയുടെ അംഗീകാരം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ ബി​ല്ലി​ന്​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഇ​തു​ൾ​പ്പെ​ടെ ഈ ​നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന നാ​ല്​ ബി​ല്ലു​ക​ൾ​ക്ക് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

മാ​രി​ടൈം ബോ​ർ​ഡ്​ ഭേ​ദ​ഗ​തി ബി​ല്ല്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ടാ​ക്​​സേ​ഷ​ൻ ഭേ​ദ​ഗ​തി ബി​ല്ല്, നി​ക്ഷേ​പ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കാ​നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ‘സ​ര​ൾ കേ​ര​ളം’ പ​ദ്ധ​തി​ക്കാ​യു​ള്ള ബി​ല്ല്​ എ​ന്നി​വ​ക്കാ​ണ്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 2025ൽ ​നി​യ​മ​സ​ഭ പാ​സാ​ക്കി​യ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ബി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ത് പി​ൻ​വ​ലി​ക്കാ​ൻ ഗ​വ​ർ​ണ​ർ വ​ഴി കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ പാ​സാ​ക്കി​യി​രു​ന്നു. ഈ ​ബി​ൽ തി​രി​കെ ല​ഭി​ക്കു​ന്ന മു​റ​ക്കാ​ണ് പു​തി​യ​ത് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല 25 കോ​ടി​യു​ടെ എ​ൻ​ഡോ​വ്​​മെ​ന്‍റ്​ ഫ​ണ്ട്​ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും ഈ ​തു​ക സ്ഥി​ര നി​ക്ഷേ​പ​മാ​യി സ​ർ​ക്കാ​ർ ട്ര​ഷ​റി​യി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നു​മാ​ണ്​ നി​ല​വി​ലെ ബി​ല്ലി​ലെ വ്യ​വ​സ്ഥ. ഈ ​തു​ക​യി​ൽ കു​റ​വ്​ വ​രു​ത്തി​യാ​ണ്​ പു​തി​യ ബി​ല്ല്​ ത​യാ​റാ​ക്കി​യ​ത്. സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ചു​രു​ങ്ങി​യ​ത്​ പ​ത്തേ​ക്ക​ർ ഭൂ​മി വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യും ഒ​ഴി​വാ​ക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Cabinet Approves Private University Bill
Next Story