Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണയാത്ത പ്രതിഷേധ...

അണയാത്ത പ്രതിഷേധ ജ്വാലയിൽ കേരളവും

text_fields
bookmark_border
അണയാത്ത പ്രതിഷേധ ജ്വാലയിൽ കേരളവും
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ അ​ണ​യാ​ത്ത പ്ര​തി​ഷേ​ധ​ജ്വാ​ല​യി​ൽ സം​സ്ഥാ​നം. ജി​ല്ല​ക​ളി​ൽ ഡി.​സി.​സി​ക​ളു​ടെ ആ​​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജ​ന മു​ന്നേ​റ്റ പ്ര​തി​ഷേ​ധ​സം​ഗ​മ​ങ്ങ​ളി​ൽ ജ​ന​വി​കാ​രം അ​ണ​പൊ​ട്ടി. കോ​ഴി​​ക്കോ​ട്​ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ജ​ന​റ​ൽ പോ​സ്​​റ്റ്​ ഒാ​ഫി​സി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി​യ കെ.​എ​സ്.​യു-​യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​േ​വ​ശ​ന​ക​വാ​ട​ത്തി​ൽ ക​രി​െ​ങ്കാ​ടി നാ​ട്ടി. മ​ഹ​ല്ലു ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ റാ​ലി​ക​ളി​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ അ​ണി​നി​ര​ന്ന​ത്. രാ​പ്പ​ക​ൽ ദേ​ഭ​മ​ന്യേ സം​സ്ഥാ​ന​ത്ത്​ പ്ര​ക്ഷോ​ഭം അ​ല​യ​ടി​ക്കു​ക​യാ​ണ്.


പ​ക​ലു​ക​ളി​ലെ പ​തി​വ്​ സ​മ​ര​ങ്ങ​ളി​ൽ വ്യ​ത്യ​സ്​​ത​മാ​യി രാ​​ത്രി എ​ട്ടി​ന്​ ശേ​ഷ​മാ​ണ്​ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യ​ട​ക്കം​ പ്ര​തി​ഷേ​ധ​ങ്ങ​ൾ തെ​രു​വു​ക​ൾ നി​റ​യു​ന്ന​ത്. രാ​ത്രി സ​മ​ര​ങ്ങ​ളി​ല​ട​ക്കം സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ​പ്ര​േ​ക്ഷാ​ഭ​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ൾ ഒ​ട്ടും ആ​വേ​ശം ചോ​രാ​തെ സം​സ്ഥാ​ന​ത്തും അ​ല​യ​ടി​ക്കു​ന്നു. ​പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ക്ക്​ നേ​രെ ഡ​ൽ​ഹി​യി​ലെ​യ​ട​ക്കം പൊ​ലീ​സ്​ അ​തി​ക്ര​മ​ങ്ങ​ളു​ണ്ടാ​യി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ പാ​തി​രാ​ത്രി​യി​ലും നി​ര​വ​ധി മ​ത, രാ​ഷ്​​ട്രീ​യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ രൂ​പം​കൊ​ള്ളു​ന്ന സാ​ഹ​ച​ര്യം. െഎ.​എ​സ്.​ആ​ർ.​ഒ​യു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞും ഏ​ജീ​സ്​ ഒാ​ഫി​സി​ലേ​ക്ക​ും ഹെ​ഡ്​ പോ​സ്​​റ്റോ​ഫി​സു​ക​ളി​ലേ​ക്കും സ​മ​ര​പ​ര​മ്പ​ര​ക​ൾ ആ​ർ​ത്തി​ര​മ്പു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ കേ​ര​ള​ത്തി​ലും പൊ​ലീ​സ്​ നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡി.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന ​പ്ര​ക്ഷോ​ഭം കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഫാ​ഷി​സ​ത്തി​​​​​െൻറ നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ​നി​ന്ന്​ രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​​ണ്​ നി​ല​വി​ലെ പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ന്ന്​ ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷു​ഭി​ത യൗ​വ​ന​ങ്ങ​ളു​ടെ ചു​ടു​ചോ​ര കൊ​ണ്ട്​ രാ​ജ്യ​ത്തെ കാ​മ്പ​സു​ക​ൾ ച​രി​ത്രം തീ​ർ​ക്കു​ക​യാ​ണെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​മ​ന്ത്രി വി.​എ​സ്.​ ശി​വ​കു​മാ​ർ, പി.​സി. വി​ഷ്​​ണു​നാ​ഥ്​ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു. ആ​റ്റി​ങ്ങ​ലി​ൽ വി​വി​ധ മ​ഹ​ല്ല്​ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ​പ്ര​തി​ഷേ​ധ റാ​ലി​യി​ൽ 20,000ത്തോാ​ളം പേ​രാ​ണ്​ അ​ണി​നി​ര​ന്ന​ത്.
ക​ച്ചേ​രി ന​ട​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച്​ മാ​മ​ത്ത്​ അ​വ​സാ​നി​ച്ച റാ​ലി​യെ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി, അ​ടൂ​ർ പ്ര​കാ​ശ്​ എം.​പി, വി. ​സ​ത്യ​ൻ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു.

സംയുക്ത സമരത്തെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും ഹസൻ
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചു​ന​ട​ത്തി​യ സ​മ​ര​ത്തെ ന്യാ​യീ​ക​രി​ച്ചും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ചും കെ.​പി.​സി.​സി മു​ൻ അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. കേ​ര​ള​ത്തി​ൽ എ​ൻ.​ആ​ർ.​സി ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​​​െൻറ നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഹ​സ​ൻ വ്യ​ക്​​ത​മാ​ക്കി.

ഡി.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​മു​ന്നേ​റ്റ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​ര​മൊ​രു നി​ല​പാ​ടി​ലേ​ക്കെ​ത്താ​നാ​ണ്​​ ഭ​ര​ണ​പ​ക്ഷ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ ഒ​ന്നി​ച്ച്​ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്. ഒ​ന്നി​ച്ച്​ സ​മ​രം ചെ​യ്​​ത​തി​നെ​തി​രെ ചി​ല വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​​ന്​ കോ​ട്ടം​ത​ട്ടു​​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി വി​സ്​​മ​രി​ച്ച്​ സം​യു​ക്​​ത പ്ര​േ​ക്ഷാ​ഭം പ്ര​തി​പ​ക്ഷം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ ഒ​ന്നി​ച്ചു​നി​ന്നു​ള്ള പ്ര​േ​ക്ഷാ​ഭ​ത്തി​നു​ണ്ടാ​കു​മെ​ന്ന സ​ന്ദേ​ശ​മാ​ണി​ത്.

വ​ർ​ഗീ​യ​ത​യെ തോ​ൽ​പി​ക്കാ​ൻ ഏ​ത്​ രാ​ക്ഷ​സ​ന്മാ​ര​ു​ടെ​യും ഒ​പ്പം കൂ​ടും. മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്ക​ലാ​ണ്​ കോ​ൺ​ഗ്ര​സി​​​​​െൻറ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​തേ​ത​ര പ്ര​സ്​​ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ച്​ രം​ഗ​ത്ത്​ വ​ന്ന​ത്. മ​തേ​ത​ര​ചേ​രി തോ​ളോ​ടു​​തോ​ൾ ചേ​ർ​ന്നു​നി​ന്ന്​ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന പ്ര​ഖ്യാ​പ​ന​വും സ​ന്ദേ​ശ​വു​മാ​ണ്​ തെ​രു​വു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ സമരം മുസ്​ലിംകൾക്ക്​ വേണ്ടിയല്ല - രമേശ്​ ചെന്നിത്തല
മലപ്പുറം: ദേശീയ പൗരത്വ രജിസ്​റ്ററിനെതിരായ പ്രക്ഷോഭം മുസ്​ലിംകൾക്കു വേണ്ടിയല്ലെന്നും രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങൾക്ക്​ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ മലപ്പുറം സിവിൽസ്​റ്റേഷൻ പരിസരത്ത്​​ കോൺഗ്രസ്​ സംഘടിപ്പിച്ച മഹാപ്രക്ഷോഭം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.
രാജ്യം കത്തിയെരിയു​േമ്പാൾ രാഷ്​ട്രീയ വ്യത്യാസങ്ങൾ പറഞ്ഞിരിക്കാൻ സമയമില്ല. എല്ലാവരും ഒന്നിച്ച്​ എതിർക്കേണ്ട നിയമമാണിത്​. പൗരത്വം മതത്തി​​​​​െൻറ പേരിൽ തീരുമ​ാനിക്കേണ്ടതല്ല. നിയമം ചവറ്റുകൊട്ടയിൽ എറിയണം. സവർക്കറുടെയും ഗോഡ്​സേയുടെയും പിന്മുറക്കാരാണ്​ രാജ്യം ഭരിക്കുന്നത്​. അവസാന കോൺഗ്രസുകാരനും ജീവിച്ചിരിക്കുന്നതുവരെ നിയമത്തിനെതിരെ പോരാടും.
നിയമത്തിനെതിരെ കോണ്‍ഗ്രസ് നൽകിയ ഹരജിയില്‍ വിജയം സുനിശ്ചിതമാണ്​. ജനസംഖ്യ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇടപെട്ടാണ് നടപടികള്‍ നിര്‍ത്തിവെപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA protestCAA protest kerala
News Summary - kerala caa-protest-kerala news
Next Story