കടക്കെണിയിലെന്ന് ബസുടമകൾ; നാളെ മുതൽ സർവിസില്ല
text_fieldsതൃശൂർ: ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗണിന് പിന്നാലെ തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള സർവിസ് വൻ നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകളുടെ തീരുമാനം.
തിങ്കളാഴ്ചയോടെ മുഴുവൻ സർവിസും നിർത്തിവെക്കുമെന്നാണ് സൂചന. ഡീസലിെൻറ നികുതിയിൽ ഇളവ് വരുത്തിയും ഒരുവർഷത്തേക്ക് റോഡ് നികുതിയും ക്ഷേമനിധിയും ഒഴിവാക്കിയും ഇൻഷുറൻസിൽ ഇളവ് വരുത്തിയും ബസ് ചാർജ് വർധന പുനഃസ്ഥാപിച്ചും സർവിസ് തുടങ്ങാനാവശ്യമായ നടപടി സർക്കാർ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് ബസുടമകളുടെ ആവശ്യം. സർവിസ് നടത്താത്ത കാലത്ത് 400 രൂപ ഫീസ് അടച്ച് ജി ഫോം നൽകിയാൽ റോഡ് നികുതിയിലും ഇൻഷുറൻസിലും മോട്ടോർ വാഹന നിയമപ്രകാരം ഇളവ് ലഭിക്കും.
12,000ലധികം ബസുടമകളിൽനിന്ന് ജി ഫോം ഇനത്തിൽ മാത്രം 50 ലക്ഷത്തോളം സർക്കാർ ഈടാക്കിയിരുന്നു. സർക്കാർ നിർദേശമനുസരിച്ച് ജി ഫോം പിൻവലിച്ച് സർവിസ് ആരംഭിച്ചെങ്കിലും ഉയർത്തിയ നിരക്ക് പിൻവലിച്ചത് ഇരുട്ടടിയായതായി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നേൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
