കേന്ദ്ര വിഹിതത്തിലെ കുറവ് സംസ്ഥാന ബജറ്റിനെ ബാധിക്കും
text_fieldsതിരുവനന്തപുരം: കേന്ദ്ര വിഹിതത്തിൽ 5000 കോടി കുറവ് വരുന്നത് സംസ്ഥാന ബജറ്റിനെ പ്രത ിസന്ധിയിലാക്കും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് കു റച്ചും വരുമാനം കണ്ടെത്തിയും മാത്രമേ ഇത് മറികടക്കാനാകൂ. അല്ലെങ്കിൽ ഇതിനകം തയാറാക് കിയ ബജറ്റ് പൊളിച്ചെഴുതേണ്ടിവരും. പുതിയ സാഹചര്യം എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ് ധനവകുപ്പ്.
സംസ്ഥാനത്തിെൻറ വായ്പപരിധി വർധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല. പ്രളയത്തിന് വേണ്ടി ലോക ബാങ്കിൽ നിന്നും മറ്റ് വിദേശ ഏജൻസികളിൽ നിന്നും വാങ്ങുന്ന വായ്പ പ്രത്യേകമായി കണക്കാക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. എന്നാൽ ഇൗ വായ്പയും സംസ്ഥാനത്തിെൻറ വാർഷിക വായ്പ പരിധിയിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. വികസനത്തിന് വായ്പ എടുക്കാൻ ഇത് പ്രയാസം സൃഷ്ടിക്കും.
നികുതി, ഗ്രാൻറുകൾ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം എന്നിവയിലായി 5,000 കോടിയുടെ കുറവാണ് കണക്കാക്കുന്നത്. ധനകാര്യ കമീഷൻ ശിപാർശയും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ്. റബർ വിലസ്ഥിരത പദ്ധതിക്ക് അടക്കം സഹായം ലഭിക്കുകയുമില്ല. ഇതെല്ലാം സംസ്ഥാന ബജറ്റിനെ താളംതെറ്റിക്കും. പദ്ധതികൾക്കുള്ള നീക്കിയിരുപ്പ് കുറക്കുന്നതിനെയും വരുമാനം ഉയർത്തുന്നതിനെയും കുറിച്ച് സജീവ ആലോചനയാണ് നടക്കുന്നത്. നികുതിയേത വരുമാനം പരമാവധി വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
