Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർവാങ്ങൽ...

കാർവാങ്ങൽ നിർത്തിയെന്ന് ബജറ്റിൽ ധനമന്ത്രി; പിന്നാലെ എ​െട്ടണ്ണത്തിന്​ നിർദേശം

text_fields
bookmark_border
കാർവാങ്ങൽ നിർത്തിയെന്ന് ബജറ്റിൽ ധനമന്ത്രി; പിന്നാലെ എ​െട്ടണ്ണത്തിന്​ നിർദേശം
cancel

തിരുവനന്തപുരം: ചെലവ്​ ചുരുക്കൽ നടപടിയുടെ ഭാഗമായി, പുതിയ കാറുകൾ വാങ്ങുന്നത്​ അവസാനിപ്പിക്കുമെന്ന്​ ബജറ്റിലൂ ടെ പ്രഖ്യാപിച്ച ദിവസംതന്നെ എട്ട്​ പുതിയ കാർ വാങ്ങാൻ നിർദേശവുമായി ധനവകുപ്പ്​. ബജറ്റിനൊപ്പം സഭയിൽ സമർപ്പിച്ച നടപ്പ്​ വർഷത്തെ ഉപധനാഭ്യർഥനയിലാണ്​ ഇൗ നിർദേശം.

എന്നാൽ ഉപധനാഭ്യർഥന എട്ട്​ പുതിയ കാർ വാങ്ങാനാണ്​ തുക നീക്കി​െവക്കുന്നത്​. ഡൽഹി കേരള ഹൗസ്​, ജി.എസ്​.ടി കമീഷണർ, ലാൻഡ്​​ റവന്യൂ ​േജായൻറ്​ കമീഷണർ, മരാമത്ത്​ കോട്ടയം എക്​സിക്യൂട്ടിവ്​ എൻജിനീയർ, ശാസ്​ത്ര സാ​േങ്കതിക കൗൺസിൽ വൈസ്​ പ്രസിഡൻറ്​, നഗരകാര്യ ഡയറക്​ടർ, ആലപ്പുഴ വ്യവസായ ​ൈട്രബ്യൂണൽ, തദ്ദേശ ഒാംബുഡ്​സ്​മാൻ എന്നിവർക്കാണ്​ പുതിയ കാർ. ഒരു കാർ ഇന്നോവ ക്രിസ്​റ്റ എന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. ടോക്കൺ ആയി തുകയും അനുവദിച്ചു. കൂടുതൽ പണം വേണ്ടിവന്നാൽ അനുവദിക്കും. മുമ്പുതന്നെ ഇൗ വാഹനങ്ങൾ വാങ്ങാൻ തീരുമാനി​െച്ചന്നും അനുമതി തേടുക മാത്രമാണ്​ ഇപ്പോൾ ഉണ്ടായതെന്നുമാണ്​ ധനവകുപ്പ്​ വിശദീകരിക്കുന്നത്​.

പുതിയ കാർ വാങ്ങുന്നതിന്​ നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവുണ്ട്​. ഇത്​ കർശനമായി നടപ്പാക്കുമെന്നാണ്​ ബജറ്റ്​ അവതരിപ്പിച്ച്​ ധനമന്ത്രി പറഞ്ഞത്​. കാർ വാങ്ങുന്നതിന്​ പകരം മാസവാടകക്ക്​ എടുക്കുകയാണ്​ സർക്കാർനയമെന്നും കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ.ഇ.എസ്​.എല്ലുമായി കരാറുണ്ടാക്കി ഇലക്​ട്രിക്​ കാർ വാടകക്ക്​ എടുത്താൽ 1000 വണ്ടിക്ക്​ 7.5 കോടി രൂപയെങ്കിലും ലാഭിക്കാനാകുമെന്നും ബജറ്റ്​ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala budgetmalayalam newsbudget 2020
News Summary - Kerala Budget Kerala News-Kerala News
Next Story