Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ്​ പണിപ്പുരയിൽ;...

ബജറ്റ്​ പണിപ്പുരയിൽ; വരുമാന വർധനക്ക്​ കടുത്ത നടപടികൾ വരും

text_fields
bookmark_border
Kerala Budget
cancel

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​ര​വെ, ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ അ​വ​ത​രി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​ൽ വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ന്​ ക​ടു​ത്ത ന​ട​പ​ടി​ക​ൾ വ​ന്നേ​ക്കും. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ചി​രു​ന്ന പ​ണ​ത്തി​ൽ കു​റ​വ്​ വ​ന്ന​തും ബ​ജ​റ്റി​ന്​ പു​റ​ത്തു​ള്ള ക​ട​മെ​ടു​പ്പി​ന്​ ത​ട​സ്സം നി​ൽ​ക്കു​ന്ന​തും ട്ര​ഷ​റി​യെ ഞെ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്​ അ​ധി​കാ​ര​മു​ള്ള നി​കു​തി​ക​ളി​ലും നി​കു​തി​യേ​ത​ര വ​രു​മാ​ന​ങ്ങ​ളി​ലും മാ​റ്റം​വ​രു​ത്തി അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ ന​ട​പ​ടി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. ഏ​റെ നാ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ഫീ​സു​ക​ളും മ​റ്റും വ​ർ​ധി​പ്പി​ച്ചേ​ക്കും.

ട്ര​ഷ​റി വ​കു​പ്പി​ൽ അ​ടു​ത്തി​ടെ ഫീ​സു​ക​ൾ പ​ത്തി​ര​ട്ടി വ​രെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. പ്ര​ഫ​ഷ​ന​ൽ ടാ​ക്​​സ്​ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ധ​ന​മ​ന്ത്രി ത​ന്നെ ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഭൂ​നി​കു​തി​യും ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യും (10 ​ശ​ത​മാ​നം) വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ന്യാ​യ​വി​ല വി​പ​ണി മൂ​ല്യം അ​ടി​സ്ഥാ​ന​മാ​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ കൂ​ടി വെ​ളി​ച്ച​ത്തി​ൽ അ​ടി​സ്ഥാ​ന ന്യാ​യ​വി​ല​യി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും.

602 കോ​ടി​യു​ടെ അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​നാ​ണ്​ ക​ഴി​ഞ്ഞ ബ​ജ​റ്റ്​ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ൻ ര​ണ്ട്​ വി​ദ​ഗ്​​ധ സ​മി​തി​ക​ൾ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ ചെ​ല​വ്​ ചു​രു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യൊ​രു ഭാ​ഗം ന​ട​പ്പാ​ക്കി. എ​ന്നാ​ൽ, വ​രു​മാ​ന വ​ർ​ധ​ന​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. കോ​വി​ഡ്​ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ പ്ര​ത്യാ​ഘാ​തം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​ത്. എ​ക്സ്​​പെ​ന്‍ഡി​ച്വ​ർ റി​വ്യൂ ക​മ്മി​റ്റി​യും വ​രു​മാ​ന വ​ർ​ധ​ന​ക്ക്​ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ധ​ന​മ​ന്ത്രി വി​വി​ധ മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രി​ക​യാ​ണ്.

തെരഞ്ഞെടുപ്പില്ലാ വർഷം: ക​ടു​ത്ത നടപടിക്ക് സാധ്യത

ക​ടു​ത്ത സാ​മ്പ​ത്തി​ക തീ​രു​മാ​ന​ങ്ങ​ൾ​ക്ക്​ രാ​ഷ്​​ട്രീ​യ​മാ​യി ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വ​ർ​ഷം ഇ​താ​ണെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. കോ​വി​ഡ്​ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ്യാ​പ​ക നി​കു​തി വ​ർ​ധ​ന​യി​ലേ​ക്ക്​ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​ന്​ പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ക്കൊ​ല്ലം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളൊ​ന്നും വ​രാ​നി​ല്ല. 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ർ​ഷ​മാ​ണ്.

ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ച​യു​ട​ൻ ഏ​പ്രി​ൽ-​മേ​യ്​ മാ​സ​ങ്ങ​ളി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കു​ക. 2025 അ​വ​സാ​നം ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും 2026ൽ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണ്. അ​ത്ത​രം വ​ർ​ഷ​ങ്ങ​ളി​ൽ കൈ​യ​ടി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കാ​കും ഊ​ന്ന​ൽ.

ശാ​സ്ത്രീ​യ നി​കു​തി പി​രി​വി​ന്​ ഊ​ന്ന​ൽ

ജി.​എ​സ്.​ടി വ​കു​പ്പ്​ പു​നഃ​സം​ഘ​ട​ന​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ശാ​സ്​​ത്രീ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ നി​കു​തി കൂ​ടു​ത​ൽ പി​രി​ക്കാ​ൻ​ ന​ട​പ​ടി വ​രും. നി​കു​തി ചോ​ർ​ച്ച ശാ​സ്​​ത്രീ​യ​മാ​യി വ​കു​പ്പ്​ വി​ല​യി​രു​ത്തി​വ​രു​ക​യാ​ണ്. പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​ർ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്കു​കീ​ഴി​ലാ​ണ്. ഇ​വ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 60 വ​യ​സ്സാ​ണ്. സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന്​ അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തി​യാ​ൽ താ​ൽ​ക്കാ​ലി​ക നേ​ട്ട​മാ​കു​മെ​ങ്കി​ലും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​വും പെ​ൻ​ഷ​ൻ ബാ​ധ്യ​ത​യും ഉ​യ​ർ​ന്ന​താ​കു​മെ​ന്ന അ​ഭി​പ്രാ​യ​വും സ​ർ​ക്കാ​റി​ന്​ മു​ന്നി​ലു​ണ്ട്. യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന്​ രൂ​ക്ഷ​മാ​യ എ​തി​ർ​പ്പും നേ​രി​ടേ​ണ്ടി​വ​രും. എ​ന്നാ​ൽ, പെ​ൻ​ഷ​ൻ ​പ്രാ​യം ഉ​യ​ർ​ത്തു​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ ട്ര​ഷ​റി​ക്ക്​ ആ​ശ്വാ​സ​മാ​കും. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​ലും സ​ർ​ക്കാ​ർ മെ​ല്ലെ​പ്പോ​ക്കി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenuekerala budget
News Summary - Kerala Budget: Emphasis will be placed on revenue growth
Next Story