സംസ്ഥാന ബജറ്റ്: സ്കൂൾ ബസ് ഫീസും ആഢംബര വാഹന വിലയും കൂടിയേക്കും
text_fieldsതിരുവനന്തപുരം: മോേട്ടാർ വാഹന മേഖലയിൽ വർഷങ്ങളായി തിരിഞ്ഞു നോക്കാത്ത നികുതികളിൽ കൈവെച്ചും പുനരുജ്ജീവിപ്പിച്ചും വരുമാന വർ ധനക്കുള്ള മാർഗങ്ങൾ തേടുകയാണ് ബജറ്റ്. നികുതി വർധിപ്പിച്ചതിന് പിന്നാലെ ഇതുവഴി ഒാരോവർഷവും ലഭിക്കുന്ന വരുമാനമടക്കം ചൂണ്ടിക്ക ാട്ടിയാണ് പ്രഖ്യാപനങ്ങൾ ഒാരോന്നും.
പ്രഖ്യാപനമില്ലെങ്കിലും വിദ ്യാർഥികളുടെ ബസ് ഫീസ് കൂടുെമന്ന പ്രകടമായ സൂചനയാണ് ബജറ്റ് ന ൽകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതി 23 വർഷമായ ി കൂട്ടിയിട്ടില്ലെന്നത് അടിവരയിട്ട് സീറ്റുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി നികുതി വർധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളെ വർധനയിൽനിന്ന് ഒഴിവാക്കിയത് മാത്രമാണ് ആശ്വാസം. ത്രൈമാസ നികുതിയിൽ 20 സീറ്റ് വരെയുള്ള ബസിന് സീറ്റിന് 50 രൂപയായും 20ന് മുകളിലുള്ളവക്ക് സീറ്റിന് 100 രൂപയായുമാണ് നികുതി വർധന.
ഡെമോ വാഹനങ്ങൾക്ക് ഇനി പഴയ ഗമ വേണ്ട
ഡീലർമാർ ഡെമോയ്ക്ക് എന്ന പേരിൽ ഉപയോഗിക്കുന്ന വാഹനങ്ങളും ഇനി നികുതി വലയത്തിൽ. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുേമ്പാൾ ഒരു വർഷത്തേക്ക് അടക്കുന്ന നികുതിയുടെ പതിനഞ്ചിലൊന്ന് ശതമാനം ഡെേമാ വാഹനത്തിനും ബാധകമാകും. ഇത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുേമ്പാൾ 15 വർഷത്തെ ഒറ്റത്തവണ നികുതിയും അടയ്ക്കണം. മോേട്ടാർ വാഹന ടാക്സേഷൻ നിയമത്തിൽ വ്യക്തത വരുത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. പത്തുലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനം വിൽക്കുേമ്പാൾ വിൽക്കുന്നവർ ഒരുശതമാനം നികുതി ഇൗടാക്കി ആദായനികുതി വകുപ്പിന് അടയ്ക്കണം. ഇത് പിന്നീട് വാഹന ഉടമ അടയ്ക്കുന്ന വരുമാന നികുതിയിൽനിന്ന് ക്രമപ്പെടുത്തും. ഇൗ തുക വാങ്ങൽ വില കണക്കാക്കുേമ്പാൾ ഉൾപ്പെടില്ല എന്നാണ് നിയമത്തിൽ വ്യക്തത വരുത്തുക.
ആഡംബര വാഹനങ്ങൾക്ക് പോക്കറ്റ് കീറും
ആഡംബര ബൈക്കിനും കാറിനും വിലകൂടും. രണ്ട് ലക്ഷം വിലവരുന്ന മോേട്ടാർ ബൈക്കിന് ഒരുശതമാനമാണ് നികുതി വർധിപ്പിച്ചത്. 15 ലക്ഷം വിലവരുന്ന മോേട്ടാർ കാർ, പ്രൈവറ്റ് സർവിസ് വാഹനങ്ങൾ എന്നിവയുടെ നികുതി രണ്ട് ശതമാനം കൂടും.
എല്ലാം ‘പുക’യല്ല, ഫീസ് ഇനി 15,000
പുക പരിശോധന കേന്ദ്രങ്ങളുടെ ലൈസൻസ് ഫീസ് 16 വർഷമായി വർധിപ്പിച്ചിട്ടില്ല. ഇത് 15000 രൂപയായി ഉയർത്തി. സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ നികുതി കഴിഞ്ഞ 13 വർഷമായി കൂട്ടിയിട്ടില്ല. കൺസ്ട്രക്ഷൻ വാഹനങ്ങളുടെ നികുതി 10 വർഷമായും. ഇത്തരം വാഹനങ്ങളുടെ നികുതിയിൽ രണ്ട് ശതമാനമാണ് വർധന. എട്ടുകോടി രൂപയാണ് വരുമാന പ്രതീക്ഷ.
‘ഫാൻസിയിൽ’ ഇനി കൂടുതൽ ലേലം വിളി
74 നമ്പറുകൾ മാത്രമാണ് നിലവിൽ ഫാൻസി നമ്പർ ഇനത്തിലുള്ളത്. നമ്പർ ലേല ഇനത്തിൽ കോടികളാണ് പ്രതിവർഷം അക്കൗണ്ടിലെത്തുന്നത്. ഇൗ സാധ്യത കണക്കിലെടുത്ത് ഫാൻസി നമ്പറുകളുടെ എണ്ണം വർധിപ്പിക്കും.
സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വസിക്കാം
സ്വകാര്യ ബസ് ഉടമകൾക്ക് അൽപം ആശ്വസിക്കാം. തറ വിസ്തീർണത്തിെൻറ അടിസ്ഥാനത്തിൽ നികുതി ഇൗടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതി 10 ശതമാനം കുറച്ചതാണ് സ്വകാര്യ ബസുകൾക്കടക്കം ആശ്വാസമേകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
