ഭൂമി രജിസ്ട്രേഷൻ ഫീസ്: മൂന്നരവർഷത്തിനിടെ കൂടിയത് ഇരട്ടിയിലേറെ
text_fieldsതിരുവനന്തപുരം: മൂന്നര വർഷത്തിനിടെ ഭൂമിയുടെ കൈമാറ്റ രജിസ്േട്രഷന് വരുത്തിയത് ഭ ീകര വർധന. ന്യായവില കൂട്ടിയും സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ചും ഭൂമി ഇടപാടുകാരെ പര മാവധി പിഴിയുകയാണ്. 2016 ജൂലൈയിൽ സ്റ്റാമ്പ് ഡ്യൂട്ടി ആറിൽനിന്ന് എട്ട് ശതമാനമാക്കി കൂ ട്ടിയാണ് ഭൂമി ഇടപാടുകാർക്കുമേൽ ആദ്യം കത്തിെവച്ചത്. പിന്നീടിങ്ങോട്ട് ന്യായവില വർ ഷം തോറും കൂട്ടി. ഇതു കൂടാതെ സേവനങ്ങൾക്കും ഫീസ് വർധിപ്പിച്ചു.
2016 ജനുവരിയിൽ ന്യാ യവില രജിസ്റ്ററിൽ അഞ്ചുലക്ഷം വിലയുണ്ടായിരുന്നപ്പോൾ 30,000 രൂപയായിരുന്നു സ്റ്റാമ്പ ് ഡ്യൂട്ടി. അതേ വസ്തുവിനുള്ള ന്യായവില ഇപ്പോൾ 9,07,500 രൂപയായപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി 72,600 രൂപയിലെത്തി. 2020 ഏപ്രിൽ ഒന്നുമുതൽ ന്യായവില 9,98,250 രൂപയാകുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി 79,860 രൂപയായി ഉയരും. 2016 ഏപ്രിൽ മാസത്തെ സ്റ്റാമ്പ് ഡ്യൂട്ടിയും 2020 ഏപ്രിൽ മാസത്തെ സ്റ്റാമ്പ് ഡ്യൂട്ടിയും വ്യത്യാസം 49,860 രൂപ.
ഇതിനുപുറമെ ആറ് മാസം മുമ്പ് രജിസ്േട്രഷൻ വകുപ്പിലെ സേവനങ്ങൾക്ക് ഫീസ് കൂടിയത് വഴിയും ആധാരങ്ങളുടെ രജിസ്േട്രഷനും ചെലവുകൂടിയിരുന്നു. സേവനങ്ങൾക്ക് ഫീസ് കൂട്ടിയതിൽ വസ്തുകൈമാറ്റ രജിസ്േട്രഷന് പ്രത്യക്ഷത്തിൽ ഫീസ് വർധന വരുത്തിയില്ലെങ്കിലും ഓരോ ആധാരത്തിന് ശരാശരി 100 രൂപയിലേറെയാണ് കൂടിയത്.
വില, ധനനിശ്ചയം, ഭാഗപത്രം ആധാരങ്ങളുടെ രജിസ്േട്രഷനുള്ള മുദ്രപത്രത്തിനും രജിസ്േട്രഷൻ ഫീസിനും പുറമെയുള്ള ഷീറ്റ് ഫയലിങ്, പോക്കുവരവ് ഇനത്തിലൂടെയാണ് വകുപ്പ് പണം കൈക്കലാക്കുന്നത്.
ഇതിനുപുറമെ ബാധ്യത സർട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകർപ്പ്, വാസസ്ഥല രജിസ്േട്രഷൻ, മറ്റ് പ്രമാണ രജിസ്േട്രഷൻ എന്നിവയിലെ രജിസ്േട്രഷൻ ഫീസ് കൂട്ടിയിരുന്നു. സേവനങ്ങൾക്ക് അഞ്ച് ശതമാനം വർധന ഏർപ്പെടുത്തിയെങ്കിലും മിനിമം അഞ്ചുരൂപയുടെ വർധനയാണ് വരുത്തിയത്. സ്റ്റാമ്പ് ഡ്യൂട്ടിക്കു പുറമെ സേവന നികുതി വർധനവിലൂടെയും ആധാരങ്ങളുടെ ചെലവ് കൂടിയിരുന്നു.
2014 ഡിസംബർവരെ പഞ്ചായത്ത് പ്രദേശത്ത് അഞ്ചും മുനിസിപ്പാലിറ്റിയിൽ ആറും കോർപറേഷനിൽ ഏഴും ശതമാനം നിരക്കിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടി. 2015 ജനുവരി മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ആറ് ശതമാനമാക്കി.
ഇതാണ് ഇങ്ങോട്ട് സ്റ്റാമ്പ് ഡ്യൂട്ടിയും ന്യായവിലയും ചെറിയ തോതിൽ കൂട്ടി ഇത്രമേൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
