നാലുമണിക്കൂറിൽ 1457 രൂപക്ക് തിരുവനന്തപുരം-കാസര്‍കോട് യാത്ര
text_fieldsതിരുവനന്തപുരം: അതിവേഗ ഗ്രീൻഫീൽഡ് റെയിൽവേ പദ്ധതിക്ക് ഈ വർഷം തുടക്കമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതി പൂർത്തിയായാൽ നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരം -കാസർകോട് യാത്ര സാധ്യമാകുമെന്നും ബജറ്റ് അവതരണ പ്രസംഗത് തിൽ ധനമന്ത്രി പറഞ്ഞു.
അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേക്കായി ആകാശ സര്‍വെ പൂര്‍ത്തിയായി. ഈ വർഷം തന്നെ ഭൂമി ഏ റ്റെടുക്കല്‍ നടപടി ആരംഭിക്കും. മൂന്നു വര്‍ഷം കൊണ്ട് നിർമാണം പൂര്‍ത്തീകരിക്കാനാകും.
ഈ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ പല രാജ്യാന്തര ഏജന്‍സികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പുതിയ സര്‍വീസ് റോഡുകളും അഞ്ച് ടൗണ്‍ഷിപ്പുകള്‍ ഉണ്ടാകും. നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താമെന്നും ധനമന്ത്രി പറഞ്ഞു.
അതിവേഗ റെയിൽവേയിൽ 10 സ്റ്റേഷനുകളാണുണ്ടാകുക. 28 ഫീഡര്‍ സ്റ്റേഷനുകളും ഉണ്ടാകും. പദ്ധതിയിൽ ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രികാലങ്ങളില്‍ ചരക്ക് കടത്തിനും വണ്ടികള്‍ കൊണ്ടുപോകുന്നതിനുള്ള റോറോ സര്‍വീസും ഈ റെയിലിലുണ്ടാകും.
2024-25 വര്‍ഷത്തോടെ 67775 യാത്രക്കാരും 2051 ൽ ഒരുലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് ചാര്‍ജിെൻറ മൂന്നിലൊന്ന് ടിക്കറ്റ് ഇതരവരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നു.
അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ നിര്‍മാണവേളയില്‍ 50,000 പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കും.
ചുരുങ്ങിയ പലിശക്ക് ജൈക്ക അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് വായ്പ ലഭിക്കുന്നതിനും മറ്റുള്ള ചര്‍ച്ചകൾ പുരോഗമിക്കുന്നു. ടൗണ്‍ഷിപ്പുകളുടെ നിർമാണത്തിന് പല നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
