ബജറ്റ്: വ്യാപാര മേഖലക്ക് കടുത്ത നിരാശ
text_fieldsമലപ്പുറം: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാന ബജറ്റിലും വ്യാപാര മേഖലക്ക് കടുത്ത നിര ാശ. നോട്ട് നിരോധനത്തിനും ജി.എസ്.ടിക്കും പ്രളയത്തിനും ശേഷം വലിയ പ്രതിസന്ധി നേരിടുന ്ന മേഖലയെ ഉത്തേജിപ്പിക്കാൻ ശ്രദ്ധേയ പാക്കേജോ ഇളവുകളോ ഇല്ലാത്തതും കടുത്ത നിയന്ത്ര ണങ്ങൾ െകാണ്ടുവന്നതുമാണ് വ്യാപാരികെള നിരാശയിലാക്കിയത്.
വ്യാപാരി വ്യവസായി േക്ഷമനിധിയുെട െപൻഷൻ കുടിശ്ശികകൾ തീർക്കാൻ 20 േകാടി രൂപ അധികമായി വകയിരുത്തിയെങ്ക ിലും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 30 കോടിയുടെ ആനുകൂല്യങ്ങൾതന്നെ ഭൂരിപക്ഷം പേർക്കും ലഭിച്ചിെല്ലന്നാണ് വിലയിരുത്തൽ. ജി.എസ്.ടി വകുപ്പിെല 75 ശതമാനം ഉേദ്യാഗസ്ഥെരയും നികുതി പിരിവിേലക്ക് മാത്രമായി വിന്യസിക്കാനുള്ള തീരുമാനത്തിലും വ്യാപാര മേഖലക്ക് കടുത്ത അതൃപ്തിയുണ്ട്.
സർക്കാറിെൻറ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രധാന ആശ്രയമായി വ്യാപാരികളെ മാറ്റുകയാണ് ബജറ്റിലൂടെയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാറിന് പണമുണ്ടാക്കാനുള്ള ഒരുവിഭാഗം മാത്രമാണിപ്പോൾ വ്യാപാരികൾ. അതൃപ്തി അറിയിച്ചുള്ള നിവേദനം തിങ്കളാഴ്ച നൽകുമെന്നും ടി. നസിറുദ്ദീൻ പറഞ്ഞു.
സ്വർണ വ്യാപാരികെള അവഗണിച്ചു
മലപ്പുറം: സ്വർണ വ്യാപാരികളുടെ പ്രധാന ആവശ്യങ്ങൾ സംസ്ഥാന ബജറ്റിൽ അവഗണിച്ചെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. വാറ്റ് കുടിശ്ശിക പിരിക്കുന്നത് സംബന്ധിച്ച് അനുമാന നികുതി പൂർണമായും ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.
പിഴയും പിഴപലിശയും മാത്രം ഒഴിവാക്കി ഒറ്റത്തവണ അടച്ചാൽ 50 ശതമാനമെന്നത് സ്വീകാര്യമല്ല. കോടിക്കണക്കിന് രൂപ വ്യാപാരികൾക്കുമേൽ പിഴ ചുമത്തിയ ഉദ്യോഗസ്ഥ നടപടിയിൽ റീ അസസ്മെൻറ് ആവശ്യവും അംഗീകരിച്ചിട്ടില്ല്ലെന്ന് സ്വർണ വ്യാപാരികൾ പറഞ്ഞു.
ബജറ്റ് പ്രതീക്ഷാനിർഭരം -വ്യാപാരി വ്യവസായി സമിതി
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സ്വാഗതാർഹവും പ്രതീക്ഷാനിർഭരവുമാണെന്ന് സമിതി സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ്കോയ എം.എൽ.എയും സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജുവും പ്രസ്താവനയിൽ അറിയിച്ചു.
സർവതല സ്പർശിയായ ബജറ്റ് വികസനോന്മുഖമാണ്. കേരളത്തെ പാടെ അവഗണിക്കുകയും വ്യവസായ വാണിജ്യമേഖലയുടെ വികസനത്തിനുതകുന്ന യാതൊരു പ്രഖ്യാപനവും നടത്താതിരുന്ന സന്ദർഭത്തിലാണ് സംസ്ഥാന ഗവൺമെൻറിെൻറ വികസനോന്മുഖ ബജറ്റ് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
