നെൽകൃഷിക്കും തെങ്ങിനും ഊന്നൽ; ജലസേചനത്തിന് 864 കോടി രൂപ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നെൽകൃഷിക്കായി 118 കോടി രൂപ വകയിരുത്തി ധനമന്ത്രി തോമസ് ഐസകിെൻറ ബജറ്റ് പ്രഖ്യ ാപനം. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്‌സിഡിയായി നല്‍കും. കോള്‍ കൃഷിക്കും പൊക്കാളി കൃഷിക്കും പ്രത്യേകപദ്ധതിക ള്‍ കൊണ്ടുവരും. പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021-ല്‍ പ്രവര്‍ത്തനസജ്ജമാക്കും. കേരളത്തിൽ രണ്ട് റൈസ് പാര്‍ക്കുകള് കൂടി സ്ഥാപിക്കും.
നാളികേര വികസനത്തിന് കേരം തിങ്ങും കേരളനാട് പദ്ധതി കൊണ്ടുവരും. എല്ലാ വാർഡുകളിലും 75 തെങ്ങിൻ തൈകൾ വിതരണം ചെയ്യും. വെളിെചണ്ണെയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‍സിഡി നൽകും.
കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തും. പ്ലാേൻറഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും.
വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് മൂന്നു കോടി രൂപ അനുവദിച്ചു. വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കും.
വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തും.
വയനാട് പദ്ധതിക്ക് കിന്‍ഫ്രയുടെ 100 ഏക്കറില്‍ ഫുഡ് പാര്‍ക്ക് ആരംഭിക്കും.
ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ ചെലവഴിക്കും. ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും. പാലുത്പാദനത്തിന് കൂടുതല്‍ പദ്ധതികൾ കൊണ്ടുവരും. ഡയറി ഫാമുകള്‍ക്ക് 40 കോടി അനുവദിക്കും.
ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തി. ഡ്രിപ് ഇറിഗേഷൻ പദ്ധതി 14 കോടി വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


196536_1565165821.jpg.jpg)