വിശപ്പ് രഹിത സംസ്ഥാനം; 25 രൂപക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ
text_fieldsതിരുവനന്തപുരം: വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത് തുമെന്ന് ധനമന്ത്രി തോമസ് ഐസക്.
വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയാറാക്കി. സന് നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട് ടിലെത്തിച്ച് നല്‍കും.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 25 രൂപക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ തുടങ്ങും. 10 ശതമാനം ഊണുകള്‍ സൗജന്യമായി സ്‌പോണ്‍സര്‍മാരെ ഉപയോഗിച്ച് നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുത്താല്‍ റേഷന്‍ വിലക്ക് സാധനങ്ങൾ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കും.
ഈയൊരു മാനദണ്ഡത്തിെൻറ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രില്‍ മാസം മുതല്‍ പ്രഖ്യാപിക്കും. 2020-21 വര്‍ഷം പദ്ധതി മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
കുടുംബശ്രീക്കായി 250 കോടി രൂപ ബജറ്റിൽ വകയിരുത്തി. കുടുംബശ്രീക്കായി പുതിയ പദ്ധതികള്‍ കൊണ്ടുവരും. കുടുംബശ്രീയുടെ നേതൃത്വത്തിൽ പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ കേരള ചിക്കന്‍ വിപണിയിലെത്തി. ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിൽ 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കും.കൂടുതല്‍ ഹരിതസംരഭങ്ങള്‍ കൊണ്ടുവരും. 20000 ഏക്കര്‍ ജൈവകൃഷിക്ക് സഹായം നൽകും.
500 ടോയ്ലറ്റ് കോപ്ലക്സുകൾ സ്ഥാപിക്കും. കോഴിക്കോട് ‘വനിത മാൾ’ മാതൃകയില്‍ സ്വന്തമായി ഷോപ്പിംഗ് മാളുകള്‍ നിർമിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
