Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം: കേരള...

പ്രളയം: കേരള ബി.എസ്​.എൻ.എല്ലിന്​ ഡീസൽ വാങ്ങാൻ​ ഒരു കോടി

text_fields
bookmark_border
പ്രളയം: കേരള ബി.എസ്​.എൻ.എല്ലിന്​ ഡീസൽ വാങ്ങാൻ​ ഒരു കോടി
cancel

തൃ​ശൂ​ർ: മ​ഴ​ക്കെ​ടു​തി​യി​ൽ ഉ​ല​ഞ്ഞ കേ​ര​ള​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ല്ലി​​െൻറ സേ​വ​നം ത​ട​സ്സ​പ്പെ​ടാ​തി​ രി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന​ത്ത്​ പ​ല​യി​ട​ത്തും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പ െ​ട്ട​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ എ​ക്​​സ്​​ചേ​ഞ്ചു​ക​ളും മൊ​ബൈ​ൽ ട​വ​റു​ക​ളും പ്ര​വ​ർ​ത്തി​പ്പി ​ക്കാ​നാ​ണ്​ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്​ കേ​ര​ള സ​ർ​ക്കി​ളി​ന്​ തു​ക അ​നു​വ​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ ​ട്ടാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച്​ തീ​ര​ു​മാ​നം ഉ​ണ്ടാ​യ​ത്.

സം​സ്ഥാ​ന​ത്ത്​ നൂ​റു​ക​ണ​ക്കി​ന്​ ട​വ​റു​ക​ളു​ടെ​യും എ​ക്​​സ്​​ചേ​ഞ്ചു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ദി​വ​സ​ങ്ങ​ളെ​ടു​ത്തു മാ​ത്രം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ്​ പ​ല​യി​ട​ത്തും വൈ​ദ്യു​തി ലൈ​നി​ലെ നാ​ശം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​ന ക​മ്പ​നി​ക​ളു​​മാ​യി ച​ർ​ച്ച ചെ​യ്​​ത്​ വാ​യ്​​പ​യാ​യി വാ​ങ്ങി ട​വ​റു​ക​ളി​ലും എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ലും എ​ത്തി​ച്ചാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ മു​ന്നോ​ട്ട്​ പോ​കു​ന്ന​ത്. ഈ ​ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ്​ ഒ​രു കോ​ടി രൂ​പ. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തേ​ത്​ പോ​ലെ ത​ട​സ്സ​മി​ല്ലാ​തെ സേ​വ​ന​മെ​ത്തി​ക്കാ​നു​ള്ള യ​ത്​​ന​ത്തി​ലാ​ണ് ബി.​എ​സ്.​എ​ൻ.​എ​ൽ.

അ​തി​നി​ടെ, മ​ഴ​ക്കെ​ടു​തി ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച മ​ല​പ്പു​റം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ​നി​ന്ന്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ പൂ​ർ​ണ സ​മ​യ​വും മ​റ്റ്​ നെ​റ്റ്​​വ​ർ​ക്കു​ക​ളി​ലേ​ക്ക്​ 20 മി​നി​റ്റും ടോ​ക്​ ടൈ​മും ഒ​രു ജി.​ബി ഡാ​റ്റ​യും അ​ധി​ക എ​സ്.​എം.​എ​സു​മാ​ണ്​ അ​നു​വ​ദി​ച്ച​ത്. കേ​ര​ള​ത്തി​​നൊ​പ്പം മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​കം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും പ്ര​ഖ്യാ​പി​ച്ച ഇ​ള​വ്​ ഒ​രാ​ഴ്​​ച​ത്തേ​ക്കാ​ണ്.

എ​യ​ർ​ടെ​ൽ കോ​ളി​ന്​ അ​ധി​ക സ​മ​യ​വും എ​സ്.​എം.​എ​സും ഡാ​റ്റ​യും അ​നു​വ​ദി​ച്ച​തി​നൊ​പ്പം പോ​സ്​​റ്റ്​​പെ​യ്​​ഡ്​ വ​രി​ക്കാ​ർ​ക്ക്​ ബി​ൽ തു​ക അ​ട​യ്​​ക്കാ​നു​ള്ള സ​മ​യം ഈ ​മാ​സം 16 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ൺ-​ഐ​ഡി​യ​യും മ​ഴ​ക്കെ​ടു​തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കാ​ൻ ‘1948’എ​ന്ന ഹെ​ൽ​പ​്​​ലൈ​ൻ ന​മ്പ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​ന​മ്പ​റി​ലേ​ക്ക്​ വി​ളി​ച്ച്​ മ​ഴ​ക്കെ​ടു​തി​യി​ൽ കാ​ണാ​താ​യ ആ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ മൊ​ബൈ​ൽ ന​മ്പ​ർ ക​ണ്ടെ​ത്താ​നും മ​റ്റു​മു​ള്ള സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കും. എ​യ​ർ​ടെ​ൽ ക​ർ​ണാ​ട​ക​ത്തി​ലും ഈ ​സേ​വ​നം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newskerala floodmalayalam news
News Summary - Kerala BSNL Disel issue-Kerala news
Next Story