Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബ്രാൻഡ് ഇനി...

കേരള ബ്രാൻഡ് ഇനി കൈയെത്തുംദൂരത്ത്;നിബന്ധനകളിൽ ഇളവുമായി സർക്കാർ

text_fields
bookmark_border
കേരള ബ്രാൻഡ് ഇനി കൈയെത്തുംദൂരത്ത്;നിബന്ധനകളിൽ ഇളവുമായി സർക്കാർ
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള വി​പ​ണി​യി​ൽ തി​ള​ങ്ങാ​ൻ വ​ഴി തേ​ടു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ൻ​ഡി​ങ്ങി​ന് കേ​ര​ള ബ്രാ​ൻ​ഡ് പ​ദ്ധ​തി​യു​ടെ ഉ​പാ​ധി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കി. നി​ബ​ന്ധ​ന​ക​ൾ പ​രി​ഷ്ക​രി​ച്ച് വ്യ​വ​സാ​യ വ​കു​പ്പ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി. വെ​ളി​ച്ചെ​ണ്ണ, തേ​യി​ല, കാ​പ്പി, നെ​യ്യ്, തേ​ൻ, കു​പ്പി​വെ​ള്ളം, പ്ലൈ​വു​ഡ്, ചെ​രു​പ്പ്, പി.​വി.​സി പൈ​പ്പ്, സ​ർ​ജി​ക്ക​ൽ റ​ബ​ർ ഗ്ലൗ​സ്, കാ​ലി​ത്തീ​റ്റ എ​ന്നീ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് നി​ബ​ന്ധ​ന​ക​ളി​ൽ പ്ര​ധാ​ന ഇ​ള​വു​ക​ൾ. കേ​ര​ള​ത്തി​ലും പു​റ​ത്തു​മാ​യി ഉ​ൽ​പാ​ദ​ന യൂ​നി​റ്റു​ക​ളു​ള്ള ക​മ്പ​നി​ക​ൾ​ക്കും കേ​ര​ള ബ്രാ​ൻ​ഡ് ല​ഭി​ക്കും. എ​ന്നാ​ൽ അ​വ കേ​ര​ള​ത്തി​ലെ പ്ലാ​ന്റി​ൽ നി​ർ​മി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി​രി​ക്ക​ണം.

അ​പേ​ക്ഷ​യും അ​നു​മ​തി​യും

താ​ലൂ​ക്ക് ത​ല​ത്തി​ൽ: ഒ​ന്നി​ല​ധി​കം പ്ലാ​ന്റു​ക​ളു​ണ്ടെ​ങ്കി​ൽ, ഉ​ദ്യം (UDYAM) ര​ജി​സ്‌​ട്രേ​ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി ഓ​രോ യൂ​നി​റ്റി​നും വെ​വ്വേ​റെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇ​ൻ​ഡ​സ്ട്രീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​റു​ടെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം താ​ലൂ​ക്ക് ലെ​വ​ൽ ക​മ്മി​റ്റി​യാ​ണ് അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക. അ​നു​മ​തി ല​ഭി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ബ്രാ​ൻ​ഡ് മു​ദ്ര​ണം ഉ​പ​യോ​ഗി​ക്കാം.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് ഒ​രു മാ​സം മു​മ്പ്​ വീ​ണ്ടും പു​തു​ക്ക​ലി​ന്​ അ​പേ​ക്ഷി​ക്കാം. തേ​യി​ല, കാ​പ്പി യൂ​നി​റ്റു​ക​ളി​ൽ കു​റ​ഞ്ഞ​ത് 25 ശ​ത​മാ​ന​വും മ​റ്റു യൂ​നി​റ്റു​ക​ളി​ൽ 10 ശ​ത​മാ​ന​വും സ്ത്രീ, ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtkeralamGovernment of KeralaKerala brandVD SatheesanKerala
News Summary - കേരള ബ്രാൻഡ് ഇനി കൈയെത്തുംദൂരത്ത്;നിബന്ധനകളിൽ ഇളവുമായി സർക്കാർ
Next Story