ഗുണനിലവാരത്തിന് കേരള ബ്രാൻഡ്; ആദ്യ ബ്രാൻഡിങ് വെളിച്ചെണ്ണക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിർമിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും വിപണനം പ്രോത്സാഹിപ്പിക്കാനുമായി കേരള ബ്രാൻഡ് പദ്ധതിക്ക് നടപടി ആരംഭിച്ചതായി മന്ത്രി പി. രാജീവ്. തനതായ എം.എസ്.എം.ഇ ഉൽപന്നങ്ങൾക്ക് സർക്കാർ തലത്തിൽ ബ്രാൻഡ് നൽകുന്നത് ഉൽപന്നങ്ങളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കും. എളുപ്പത്തിൽ വിപണി കണ്ടെത്താനുള്ള സാധ്യതയും വർധിപ്പിക്കും.
ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ തിരിച്ചറിയാനുള്ള ഉപാധിയായി കേരള ബ്രാൻഡ് വർത്തിക്കും. ആദ്യഘട്ടത്തിൽ കേരളത്തിലെ പ്രധാന ഉൽപന്നമായ വെളിച്ചെണ്ണയും ക്രമേണ മറ്റു ഉൽപന്നങ്ങളും ബ്രാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു. തപാൽ വകുപ്പിന്റെ സഹകരണത്തോടെ വിപണനത്തിന് ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കാൻ കെൽട്രോൺ നടപടി സ്വീകരിച്ചിട്ടുണ്ട്.