‘വനിതാമതിലി’ൽ നിന്ന് കേരളാ ബ്രാഹ്മണ സഭ പിൻമാറി
text_fieldsതിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവിധിയുടെയും തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെയും സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ജനുവരിയിൽ സംഘടിപ്പിക്കുന്ന വനിതാമതിലിൽ നിന്ന് കേരള ബ്രാഹ്മണ സഭ പിൻമാറി. കമ്മിറ്റിയിൽ തുടരാനാവില്ലെന്ന് സംഘടനാ അധ്യക്ഷൻ കരിമ്പുഴ രാമൻ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുെട അധ്യക്ഷതയിൽ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിച്ചത്. ആ യോഗത്തിൽ ബ്രാഹ്മണ സഭ പെങ്കടുത്തിരുന്നു. എസ്.എൻ.ഡി.പി, കെ.പി.എം.എസ് ഉൾപ്പെടെ 170 സംഘടനകളാണ് ക്ഷണം സ്വീകരിച്ച് യോഗത്തിൽ പെങ്കടുത്തത്.
എൻ.എസ്.എസ് ഉൾപ്പെടെ 20 സംഘടനകൾ മാത്രമായിരുന്നു മാറി നിന്നത്. യു.ഡി.എഫിനോട് രാഷ്ട്രീയ ചായ്വുള്ള സംഘടനകളും യോഗത്തിന് എത്തിയിരുന്നു. എന്നാൽ ബ്രാഹ്മണ സഭയുടെ പിൻമാറ്റത്തിെൻറ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
