Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും വെട്ടിലാക്കി...

വീണ്ടും വെട്ടിലാക്കി രാജഗോപാൽ, അമർഷം പുകഞ്ഞ്​ ബി.ജെ.പി

text_fields
bookmark_border
rajagopal
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ വി​ഷ​യ​ത്തി​ലും പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കി​യ ഒ. ​രാ​ജ​ഗോ​പാ​ൽ എം.​എ​ൽ.​എ ​ക്കെ​തി​രെ ബി.​ജെ.​പി​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ള ാ​ണ്​ ഏ​ക എം.​എ​ൽ.​എ നി​ര​ന്ത​രം കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന്​ ബി.​ജെ.​പി വൃ​ത്ത​ങ്ങ​ൾ ത​ന്നെ ആ​രോ​പി​ക്കു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ നി​ശി​ത​മാ​യി വി​മ​ര്‍ശി​ക്കു​ന്ന ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ഒ. ​രാ​ജ​ഗോ​പാ​ൽ പ​ര​സ്യ​പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​ത്. ഇ​ത്​ ബി.​ജെ.​പി​ക്ക്​ പ്ര​തി​കൂ​ല​മാ​കു​മെ​ന്നാ​ണ്​ പാ​ർ​ട്ടി​യു​ടെ പൊ​തു വി​ല​യി​രു​ത്ത​ൽ. രാ​ജ​ഗോ​പാ​ലി​​​െൻറ ന​ട​പ​ടി​യി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ സം​സ്​​ഥാ​ന നേ​താ​ക്ക​ളാ​രും ത​യാ​റാ​യി​ട്ടി​ല്ല.

എ​ന്നാ​ൽ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ ഇ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ അ​വ​ർ. പൗ​ര​ത്വ നി​യ​മ പ്ര​ശ്ന​ത്തി​ൽ ഗ​വ​ര്‍ണ​ര്‍ക്കെ​തി​രെ സം​സ്​​ഥാ​ന സ​ര്‍ക്കാ​റും പ്ര​തി​പ​ക്ഷ​വും ഉ​യ​ർ​ത്തു​ന്ന എ​തി​ര്‍പ്പ് കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ​തി​രെ ത​ന്നെ​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​മാ​യി ബി.​ജെ.​പി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഗ​വ​ര്‍ണ​ര്‍ക്കെ​തി​രെ ഒ. ​രാ​ജ​ഗോ​പാ​ലി‍​​െൻറ പ്ര​സ്താ​വ​ന. മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ര്‍ണ​റും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന​ ഒ. ​രാ​ജ​ഗോ​പാ​ലി​​​െൻറ പ്ര​തി​ക​ര​ണം സി.​പി.​എം ഉ​ൾ​പ്പെ​ടെ ഇ​ട​ത്​ പ്ര​സ്​​ഥാ​ന​ങ്ങ​ളും അ​വ​രു​ടെ മു​ഖ​പ​ത്ര​ങ്ങ​ളും വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും പി​ണ​റാ​യി സ​ർ​ക്കാ​റി​നോ​ട്​ വി​ധേ​യ​ത്വം കാ​ട്ടു​ക​യാ​ണ്​ രാ​ജ​ഗോ​പാ​ൽ ചെ​യ്യു​ന്ന​തെ​ന്ന്​ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsO. Rajagopalclash in kerala bjp
News Summary - Kerala BJP not satisfied on O. Rajagopal's remarks -kerala news
Next Story