Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത സൗഹാർദത്തിൽ...

മത സൗഹാർദത്തിൽ കേരളത്തിന്‍റെ പാരമ്പര്യം മാതൃക -രാഷ്​ട്രപതി

text_fields
bookmark_border
Ramnath-Kovind
cancel

കൊല്ലം: മത സൗഹാർദത്തിൽ കേരളത്തി​​െൻറ പാരമ്പര്യം മാതൃകയാണെന്ന് രാഷ്​ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തി​​െൻറ ആത്​മീയ പാരമ്പര്യം വിശ്വാസത്തിനും മതത്തിനും അതീതമാണെന്നും രാഷ്​ട്രപതി പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ 64ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതാനന്ദമയീ മഠത്തി​െൻറ മൂന്നു സേവന പദ്ധതികളുടെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും പരസ്​പര സഹവർത്തിത്വത്തി​െൻറയും ഒത്തൊരുമയുടെയും പാരമ്പര്യമാണ് കേരളത്തിനുള്ളത്.

വിവിധ മതങ്ങളെ ഉത്ഭവ കാലം മുതൽ സ്വീകരിച്ച നാടാണ് ഇത്. രാജ്യത്ത്  ൈക്രസ്​തവർ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്​ലിം പള്ളിയും കേരളത്തിലാണുണ്ടായത്. റോമാക്കാരുടെയും 2000 വർഷം മുമ്പ്  എത്തിയ ജൂതരുടെയും സമ്പന്നമായ സംസ്​കാര പാരമ്പര്യമുണ്ടിവിടെ. അഭിമാനാർഹമായ ഇൗ പാരമ്പര്യം നാം ഉൾക്കൊള്ളണം. ആധ്യാത്മികതയുടെ അടിസ്ഥാനംതന്നെ ഇതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തി​െൻറ ദീപസ്​തംഭങ്ങളായ ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും അയ്യങ്കാളിയും ആധ്യാത്മികതക്കൊപ്പം സാമൂഹിക പരിഷ്കരണത്തിലും ഒരുപോലെ മാറ്റം കൊണ്ടുവന്നു.

എല്ലാവർക്കും ഒരുപോലെ ജീവിത സൗകര്യങ്ങൾ നൽകുന്നതിലും സാധാരണക്കാരുടെ ജീവിതപുരോഗതി ഉറപ്പാക്കുന്നതിലുമാണ് ആധ്യാത്മികത ഇന്ന് വലിയ വെല്ലുവിളി നേരിടുന്നത്. ഈ രംഗത്ത് അമൃതാനന്ദമയീ മഠം നടത്തുന്ന പ്രവർത്തനങ്ങൾ നിസ്​തുലമാണ്​. സഹജീവികളെ സ്​നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരവും നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ ദിശയിലുള്ള  മഠത്തി​െൻറ പ്രവർത്തനം ശ്ലാഘനീയമാണെന്നും രാഷ്​ട്രപതി പറഞ്ഞു. 

ദേശീയതലത്തിൽ 5000 ഗ്രാമങ്ങളിൽ ശുദ്ധ ജലം നൽകുന്ന ജീവാമൃതം പദ്ധതിയുടെ ഉദ്​ഘാടനം രാഷ്​ട്രപതി നിർവഹിച്ചു. വെളിയിട വിസർജനം ഒഴിവാക്കിയ 12 ഗ്രാമങ്ങൾക്ക് രാഷ്​ട്രപതി സാക്ഷ്യപത്രം നൽകി. കൊച്ചി അമൃത ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്​ നടത്തുന്ന 2000ത്തോളം സൗജന്യ ശസ്​ത്രക്രിയകളുടെ സാക്ഷ്യപത്രവും രാഷ്​ട്രപതി നൽകി.

അമൃതപുരിയിലെ ദർശനഹാളിൽ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഗവർണർ ജസ്​റ്റിസ്​ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.സി. വേണുഗോപാൽ എം.പി, ആർ. രാമചന്ദ്രൻ എം.എൽ.എ എന്നിവർ സംബന്ധിച്ചു. മാതാ അമൃതാനന്ദമയീ മഠം ട്രസ്​റ്റ്​ വൈസ്​ ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി സ്വാഗതവും എയിംസ്​ മെഡിക്കൽ ഡയറക്ടർ േപ്രം നായർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspresident of indiaRamnath kovindmalayalam news
News Summary - Kerala Become The Model - Kerala News
Next Story