കേരളത്തിൽ മതപരിവർത്തനത്തിനായി ചില മിഷനറി ഗ്രൂപ്പുകൾ വിദേശ ഫണ്ട് ഉപയോഗിക്കുന്നു, കേരളം ലവ് ജിഹാദികളുടെ പറുദീസ -വി.എച്ച്.പി
text_fieldsകൊച്ചി: കേരളത്തിൽ ‘ലവ് ജിഹാദ്’ സംഭവങ്ങൾ വർധിച്ചുവരികയാണെന്നും ഇതിനെതിരെ കർശനമായ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത്. കുംഭമേളയിലുടെ വൈറലായ പെൺകുട്ടിയുടെ വിവാഹത്തെ സൂചിപിച്ച് വി.എച്ച്.പി ദേശീയ സെക്രട്ടറി ജനറൽ മിലിന്ദ് പരാന്ദയാണ് ഇക്കാര്യം പറഞ്ഞത്. ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണ്. മധ്യപ്രദേശിൽനിന്ന് ‘തട്ടിക്കൊണ്ടുപോയി’ കേരളത്തിലേക്ക് കൊണ്ടുവന്നതാണ്. അവളെ കേരളത്തിലേക്ക് കൊണ്ടുവന്ന വ്യക്തിക്ക് രാഷ്ട്രീയ സംരക്ഷണം നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിലപാട് കാരണം കേരളം ലവ് ജിഹാദികളുടെ പറുദീസയായി മാറി. ‘ലവ് ജിഹാദ്’ പ്രവർത്തനങ്ങളിൽ മുസ്‍ലിം പെൺകുട്ടികളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടെന്ന് പരാന്ദെ അവകാശപ്പെട്ടു. എന്നാൽ, ഇതിനെ പിന്തുണക്കുന്ന വിശദാംശങ്ങൾ അദ്ദേഹത്തിന് മുന്നോട്ടുവെക്കാനായില്ല.
അതിനാൽ, മുസ്‍ലിം സമൂഹം മൊത്തത്തിൽ എന്താണ് സംഭവിക്കുന്നതെന്നും ഏതൊക്കെ തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കപ്പെടുന്നുവെന്നും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്ഥിതിഗതികൾ ‘ആശങ്കാജനകമാണെന്നന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം ‘മനഃപൂർവ്വം ഇത്തരം ലവ് ജിഹാദ് പ്രവർത്തനങ്ങൾ നടത്തുകയാണെന്ന്’ ആരോപിച്ചു.
വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ അടുത്തിടെ കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ച് പരാന്ദെ പരാമർശിച്ചു. കേന്ദ്രം പിന്നീട് ഇവ തൽക്കാലം പിൻവലിക്കുകയായിരുന്നു. സ്കൂളുകൾ, ആശുപത്രികൾ, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുടെ മറവിൽ മതപരിവർത്തനം നടത്താൻ ചില മിഷനറി ഗ്രൂപ്പുകൾ വിദേശ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
‘അപ്പോൾ ഉദ്ദേശ്യം നിയമവിരുദ്ധവും, സാമൂഹിക വിരുദ്ധവും, ഹിന്ദു വിരുദ്ധവുമാണ്. ഇതിനെ എങ്ങനെ സേവനം എന്ന് വിളിക്കാൻ കഴിയും?. മിഷനറി സ്ഥാപനങ്ങൾ മാത്രമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്, അത്തരം പ്രവർത്തനങ്ങൾ നടത്താത്ത ഹിന്ദു ക്ഷേത്രങ്ങളുമായി അവയെ താരതമ്യം ചെയ്യാൻ കഴിയില്ല’-അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങൾ മാത്രം സർക്കാർ നിയന്ത്രിക്കുന്നുണ്ടെന്നും പള്ളികൾ എന്തുകൊണ്ട് നിയന്ത്രിക്കുന്നില്ലെന്നും വി.എച്ച്.പി നേതാവ് ചോദിച്ചു.ദൈവത്തെ അംഗീകരിക്കാത്ത പ്രത്യയശാസ്ത്രം പിന്തുടരുന്ന കമ്മ്യൂണിസ്റ്റുകാരാണ് ക്ഷേത്രഭരണം നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകൾക്ക് നേതൃത്വം നൽകുന്നത് എന്നത് ഒരു ‘തമാശ’യാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ക്ഷേത്രങ്ങളിൽ നിന്ന് സ്വർണം മോഷ്ടിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

