കേരള ബാങ്ക്: എതിർക്കാൻ യു.ഡി.എഫ് തീരുമാനം
text_fieldsതിരുവനന്തപുരം: ജില്ല ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർക്കാൻ യു.ഡി.എഫ് തീരുമാനം. ഇതിനെതിരെ കേന്ദ്രെത്ത സമീപിക്കാനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.
നീക്കത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ട്. ലയനത്തോടെ കിട്ടുന്ന ജില്ല ബാങ്കുകളുടെ പണം സർക്കാറിെൻറ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇക്കാര്യം റിസർവ് ബാങ്കിനെയും നബാർഡിനെയും ബോധ്യെപ്പടുത്താൻ യു.ഡി.എഫ് നിവേദകസംഘം പാർലെമൻറ് സമ്മേളനകാലത്ത് ഡൽഹിൽ പോകും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ യു.ഡി.എഫ് സഹകാരികളുടെ യോഗം ഫെബ്രുവരി ഒന്നിന് തലസ്ഥാനത്ത് ചേരുമെന്ന് കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു. പെട്രോൾ-ഡീസൽ വിലവർധനയിനും നികുതികുറക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാറിെൻറ നിലപാടിലും പ്രതിഷേധിച്ച് യു.ഡി.എഫ് ശക്മായ സമരപരമ്പര തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
