Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്ക്: ഭരണഘടന...

കേരള ബാങ്ക്: ഭരണഘടന സാധുത ചോദ്യംചെയ്യുന്ന ഹരജി വിധി പറയാൻ മാറ്റി

text_fields
bookmark_border
kerala high court
cancel

കൊച്ചി: കേരള ബാങ്ക് രൂപവത്കരണത്തിന് നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതി നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് യു.എ. ലത്തീഫ് എം.എൽ.എയുൾപ്പെടെ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ്​ വി.ജി. അരുണിന്‍റെ പരിഗണനയിലുള്ള ഹരജിയിൽ 12ന്​ വിധി പറഞ്ഞേക്കും.

അതേസമയം, മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ നിയമ തടസ്സമില്ലെന്ന്‌ അഡ്വക്കറ്റ്‌ ജനറൽ അഡ്വ. കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് കോടതിയെ അറിയിച്ചു. ജില്ല ബാങ്കിനെ ലയിപ്പിക്കുന്നതിനെതിരായ ഹരജികൾ നിലനിൽക്കില്ല. ലയിപ്പിക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച്‌ ഉത്തരവിട്ടിട്ടുണ്ട്​. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്‌ ഈ ഹരജി നൽകിയതെന്നും സ്‌റ്റേ അനുവദിക്കരുതെന്നും എ.ജി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിങ്​ നിയന്ത്രണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിയമസഭ പാസാക്കിയ പുതിയ ഭേദഗതികളെന്നാണ് ഹരജിക്കാരുടെ വാദം. അംഗങ്ങളുടെ മുന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ബാങ്കിങ്​ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ ലയിക്കാവൂ എന്നാണ് കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ. മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ പൊതുയോഗം പ്രമേയം പാസാക്കിയിട്ടു​െണ്ടന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Bankhigh court
News Summary - Kerala Bank: Petition questioning constitutional validity adjourned for judgment
Next Story