Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്കിന്​ പുതിയ...

കേരള ബാങ്കിന്​ പുതിയ ഒാർഡിനൻസ്

text_fields
bookmark_border
kerala-bank
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണം സു​ഗ​മ​മാ​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ല ബാ​ങ്കി​​െൻറ പ ്ര​വ​ർ​ത്ത​നം പ​രി​മി​ത​െ​പ്പ​ടു​ത്തും വി​ധം​ ഒാ​ർ​ഡി​ന​ൻ​സ്​ പു​റ​പ്പെ​ടു​വി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ ം തീ​രു​മാ​നി​ച്ചു. കേ​ര​ള ബാ​ങ്കി​ൽ ല​യി​ക്കാ​തെ നി​ല​വി​ൽ മാ​റി നി​ൽ​ക്കു​ക​യാ​ണ്​ മ​ല​പ്പു​റം ജി​ല്ല ബാ​ ങ്ക്. മ​റ്റ്​ 13 ജി​ല്ല ബാ​ങ്കു​ക​ളും ല​യി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റ​ത്തെ പ്രാ​ഥ​മി​ക ബാ​ങ്കു​ക​ൾ​ക്ക്​ കേ​ര​ള ബാ​ങ്കി​ൽ ല​യി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​താ​ണ്​ ഒാ​ർ​ഡി​ന​ൻ​സ്. ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​ന് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ അം​ഗ​ങ്ങ​ളാ​ക്കാ​നാ​കി​ല്ല.

ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളു​ടെ നി​ക്ഷേ​പ​വും അ​വ​ര്‍ക്ക് ന​ല്‍കു​ന്ന വാ​യ്പ​യു​മാ​ണ് ജി​ല്ല ബാ​ങ്കി​​െൻറ പ്ര​ധാ​ന ഇ​ട​പാ​െ​ട​ന്നി​രി​െ​ക്ക മ​ല​പ്പു​റം ജി​ല്ല ബാ​ങ്കി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്​ പു​തി​യ വ്യ​വ​സ്ഥ​ക​ൾ.മ​ല​പ്പു​റം ജി​ല്ല ബാ​ങ്കി​ന് കേ​ര​ള ബാ​ങ്കി​​െൻറ ഭാ​ഗ​മാ​കാ​ൻ വീ​ണ്ടും അ​വ​സ​രം ന​ൽ​കും. മൂ​ന്നു​മാ​സ​ത്തെ സ​മ​യം ഇ​തി​നാ​യി അ​നു​വ​ദി​ക്കും. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തും. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നാ​ലും റി​സ​ര്‍വ് ബാ​ങ്കി​​െൻറ ലൈ​സ​ന്‍സ് ഉ​ള്ള​തി​നാ​ല്‍ മ​ല​പ്പു​റ​ത്തി​ന്​ സ്വ​ത​ന്ത്ര ബാ​ങ്കാ​യി പ്ര​വ​ര്‍ത്തി​ക്കാ​നാ​കും.

ജി​ല്ല മു​ഴു​വ​ന്‍ പ്ര​വ​ര്‍ത്ത​ന പ​രി​ധി​യു​ള്ള ബാ​ങ്കാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ ഓ​ര്‍ഡി​ന​ന്‍സി​ലി​ല്ല. ബാ​ങ്കി​ങ് ലൈ​സ​ന്‍സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തെ ദു​ർ​ബ​ല​മാ​ക്കു​ന്ന ന​ട​പ​ടി​യി​ൽ റി​സ​ര്‍വ് ബാ​ങ്ക് നി​ല​പാ​ടും നി​ർ​ണാ​യ​ക​മാ​കും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ്​ ല​യ​ന​ത്തി​ന്​ മൂ​ന്ന്​ മാ​സം സ​മ​യം ന​ൽ​കു​ന്ന​ത്. കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണ​ത്തിൽ സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​​െൻറ പൊ​തു​യോ​ഗം ജ​നു​വ​രി 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള ബാ​ങ്കി​ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റ്​ ന​ട​പ​ടി​​ക്ര​മ​ങ്ങ​ളെ​ല്ലാം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala bankmalayalam newsMalappuram district co-operative bank
News Summary - Kerala bank ordinance-Kerala news
Next Story