Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്ക്​ : വായ്പ...

കേരള ബാങ്ക്​ : വായ്പ കുടിശ്ശികകൾ എഴുതിത്തള്ളിയില്ലെന്ന്​ സർക്കാർ

text_fields
bookmark_border
കേരള ബാങ്ക്​ : വായ്പ കുടിശ്ശികകൾ എഴുതിത്തള്ളിയില്ലെന്ന്​ സർക്കാർ
cancel

കൊ​ച്ചി: കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലു​ള്ള വാ​യ്പ കു​ടി​ശ്ശി​ക എ​ഴു​തി​ത്ത​ള്ളി​യി​ട്ടി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. മൂ​ന്ന്​ കു​ടി​ശ്ശി​ക​ക്കാ​ർ​ക്ക്​ ക​ടം തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്​. പ​ലി​ശ​യ​ട​ക്കം തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണി​ത്. ജി​ല്ല ബാ​ങ്കു​ക​ൾ ല​യി​ക്കു​േ​മ്പാ​ൾ കി​ട്ടാ​ക്ക​ട​മാ​യി വ​ൻ വാ​യ്പ​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്​ കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ത​ട​സ്സ​മാ​കും. ഇ​തു​കൊ​ണ്ടാ​ണ്​ പ​ണം ന​ൽ​കി​യ​തെ​ന്ന​ും സ​ഹ​ക​ര​ണ വ​കു​പ്പി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​മൃ​ത​ലാ​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ ആ​ല​ക്കോ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​ത്യു, കോ​ഴി​ക്കോ​ട് കു​രു​വ​ട്ടൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം.

റ​ബ്കോ, റ​ബ​ർ മാ​ർ​ക്ക്, മാ​ർ​ക്ക​റ്റ്ഫെ​ഡ് എ​ന്നി​വ​രു​ടെ ക​ടം ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ലി​​െൻറ ഭാ​ഗ​മാ​യി വീ​ട്ടാ​ൻ 306.75 കോ​ടി രൂ​പ 2019 മാ​ർ​ച്ചി​ൽ സ​ർ​ക്കാ​ർ ന​ൽ​കി. അ​ട​ക്കേ​ണ്ട പ​ലി​ശ​യി​ൽ 80 ശ​ത​മാ​നം ഇ​ള​വ്​ ക​ണ​ക്കാ​ക്കി​യാ​ണ്​ തി​രി​ച്ച​ട​വി​ന്​ പ​ണം ന​ൽ​കി​യ​ത്. 9.5 ശ​ത​മാ​നം വാ​ർ​ഷി​ക​പ​ലി​ശ​യും 2.5 ശ​ത​മാ​നം പി​ഴ​പ്പ​ലി​ശ​യും ഉ​പാ​ധി​യാ​യി ചു​മ​ത്തി വാ​യ്​​പ​യാ​യാ​ണ്​ പ​ണം ന​ൽ​കി​യ​ത്.

ന​ൽ​കു​ന്ന പ​ണ​ത്തി​നു​പ​ക​രം സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​വ​ര​സ്വ​ത്ത് സ​ർ​ക്കാ​റി​ന് ഇൗ​ടു ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഉ​പാ​ധി. തി​രി​ച്ച​ട​ക്ക​ൽ പ​ദ്ധ​തി, തി​രി​ച്ച​ട​വ് ഷെ​ഡ്യൂ​ൾ, ആ​സ്തി ഇൗ​ടു​ന​ൽ​ക​ൽ തു​ട​ങ്ങി​യ​വ​യി​ൽ സ​ർ​ക്കാ​റും സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റും ചേ​ർ​ന്ന് ധാ​ര​ണ​പ​ത്രം ഒ​പ്പി​ടും.

സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​ന്​ ബാ​ധ്യ​ത​യു​ണ്ടാ​വി​ല്ലെ​ന്നും ഉ​പാ​ധി​യു​ണ്ട്. ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ല​യി​പ്പി​ച്ച് കേ​ര​ള ബാ​ങ്കി​ന് രൂ​പം​ന​ൽ​കാ​ൻ 2017 ആ​ഗ​സ്​​റ്റ്​ 31നാ​ണ്​ ന​ബാ​ർ​ഡ് വ​ഴി റി​സ​ർ​വ് ബാ​ങ്കി​ന് അ​പേ​ക്ഷ ന​ൽ​കി​ത്. അ​ന്തി​മാ​നു​മ​തി​ക്ക്​ ന​ൽ​കി​യ അ​പേ​ക്ഷ റി​സ​ർ​വ് ബാ​ങ്ക് ഉ​ന്ന​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. റ​ബ്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ന​ൽ​കി​യ വാ​യ്പ​യെ​ത്തു​ട​ർ​ന്ന് സ്ഥാ​വ​ര വ​സ്തു​ക്ക​ൾ ഇൗ​ടു​ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala bankmalayalam news
News Summary - Kerala Bank Loan-Kerala News
Next Story