Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്ക് ഭരണസമിതി...

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്​: സ്​റ്റേ തുടരും

text_fields
bookmark_border
Kerala Bank
cancel

കൊച്ചി: കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്​ സ്​റ്റേ ചെയ്ത സിംഗിൾ ​െബഞ്ച് ഉത്തരവ്​ തുടരും. ഉത്തരവ്​ ചോദ്യം ചെയ്​ത്​ കേരള ബാങ്കും സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷനും നൽകിയ അപ്പീൽ ഹരജിയിൽ ഡിവിഷൻ ബെഞ്ച്​ ഇടപെട്ടില്ല.

സെപ്റ്റംബർ 25ലെ തെരഞ്ഞെടുപ്പ് സ്​റ്റേ ചെയ്ത ഉത്തരവ് വസ്​തുതകൾ വിലയിരുത്താതെയാണെന്നും റദ്ദാക്കണമെന്ന​ു​ം ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ സി.ടി. രവികുമാർ, ജസ്​റ്റിസ് കെ. ഹരിപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ​െബഞ്ച്​ പരിഗണിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജികൾ സമയബന്ധിതമായി തീർപ്പാക്കാൻ സിംഗിൾ ബെഞ്ചിന്​ നിർദേശവും നൽകി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറുവട്ടൂർ സർവിസ് സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെ നൽകിയ ഹരജിയിലാണ്​ മൂന്നാഴ്​ചത്തേക്ക്​ സ്​റ്റേ അനുവദിച്ച്​ ആഗസ്​റ്റ്​ 26ന്​ സിംഗിൾ ബെഞ്ച്​ ഉത്തരവുണ്ടായത്​.

Show Full Article
TAGS:Kerala Bank banking 
Next Story