Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം

text_fields
bookmark_border
V.D. Satheesan, Pinarayi Vijayan, Gyanesh Kumar
cancel
camera_alt

വി.ഡി. സതീശൻ, പിണറായി വിജയൻ, ഗ്യാനേഷ് കുമാർ

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രത്യേക പ്രമേയം പാസാക്കാനൊരുങ്ങി കേരള സർക്കാറും പ്രതിപക്ഷവും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷവും ഭരണപക്ഷവും നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി സതീശനാകും പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ എൽഡിഎഫ്, പ്രമേയത്തെ പൂർണ്ണമായും പിന്തുണക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ, കേരള നിയമസഭയുടെ ഈ നീക്കം ദേശീയതലത്തിലെ സമരങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച ജന്തർ മന്തറിലെ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പ്രതിഷേധക്കാർ സമരമുഖത്തേക്ക് കടന്നപ്പോൾ മർദ്ദിക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകാനെത്തിയ സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെയെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയും, പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ വ്ലോഗ്ഗർ ദ്രുവ് റാഠിയെ ഗുരുഗ്രമിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരെ ഞായറാഴ്ച വിട്ടയച്ചു.

അതേസമയം, ഇടതുപക്ഷ എം.പിയായ ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കും പ്രതിഷേധത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇൻഡ്യ മുന്നണി പ്രഖ്യാപിച്ച പ്രതിഷേധം തിങ്കളാഴ്ച ഡൽഹിയിൽ നടക്കും. മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരം. മമതയെ കൂടാതെ മറ്റ് നേതാക്കളുടെ പങ്കാളിത്തവും ഇൻഡ്യ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala to Move Resolution Demanding Removal of Chief Election Commissioner Gyanesh Kumar
Next Story