Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമസഭ കൈയാങ്കളിക്കേസ്: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജൻ
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് യു.ഡി.എഫ് സർക്കാറിന്‍റെ രാഷ്ട്രീയ നീക്കമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ നിയമസഭാ ചരിത്രത്തിൽ ഇല്ലാത്തതാണ്. പ്രതിപക്ഷം ഒരാവശ്യം ഉന്നയിച്ചാൽ അത് ചർച്ച ചെയ്തു പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തെ തലേദിവസം തന്നെ നിയമസഭയിൽ കൊണ്ടുവന്ന് താമസിപ്പിച്ച് മന:പ്പൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഭരണകക്ഷിയെന്ന നിലയിൽ യു.ഡി.എഫും സ്പീക്കറും ഉത്തരവാദിത്തം നിർവഹിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

