Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഫ്.സി.ആർ.എ നിയമഭേദഗതി...

എഫ്.സി.ആർ.എ നിയമഭേദഗതി വേണ്ടേ വേണ്ട... പ്രമേയം പാസാക്കി കേരളം

text_fields
bookmark_border
എഫ്.സി.ആർ.എ നിയമഭേദഗതി വേണ്ടേ വേണ്ട... പ്രമേയം പാസാക്കി കേരളം
cancel
camera_alt

കേരള നിയമസഭ

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ വിദേശ സംഭവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതിക്കെതിരെ പ്രമേയം നിയമസഭ പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രത്യേക പ്രമേയത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പിന്തുണച്ചു. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സഭയിലുണ്ടായിരുന്ന രണ്ട് ബി.ജെ.പി അംഗങ്ങൾ എതിർത്തു.

സന്നദ്ധ സംഘടനകളെയും മറ്റും പൂർണമായി നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് ഈ നിയമഭേദഗതിക്ക് പിന്നിലെന്ന് പ്രമേയം അവതരിപ്പിച്ച് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഇത് രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാനുമുള്ള ശ്രമമാണ്. നിയമഭേദഗതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ, പാർലമെന്റ് പാസാക്കുന്ന നിയമങ്ങളിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും നിയമസഭയിൽ കൊണ്ടുവന്ന ഈ പ്രമേയം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ബി.ജെ.പി എം.എൽ.എ വി. മുരളീധരൻ പറഞ്ഞു. പ്രമേയത്തിൽ ഭേദഗതി നിർദേശിച്ചാണ് മുരളീധരൻ രംഗത്തെത്തിയത്. എന്നാൽ, ബി.ജെ.പി എം.എൽ.എ മുന്നോട്ടുവെച്ച ഭേദഗതികൾ മുഖ്യമന്ത്രി പൂർണമായും തള്ളി. തുടർന്ന് വോട്ടെടുപ്പിലാണ് രണ്ടിനെതിരെ 111 വോട്ടുകൾക്ക് പ്രമേയം പാസ്സാക്കിയത്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്.സി.ആർ.എ ചട്ടം ഭേദഗതി ചെയ്തത് കടുത്ത പ്രതിഷേധാർഹമാണെന്ന് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ പൂർണമായി ഇല്ലാതാക്കുന്നതാണ് ഈ ചട്ട ഭേദഗതി. സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവർത്തനം നിരോധിക്കാനാകും. ഇത് രാജ്യവ്യാപകമായി നടക്കുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.’ -സതീശൻ വാർത്തക്കുറിപ്പിൽചൂണ്ടിക്കാട്ടി.

വിഷയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ശക്തമായ ഭാഷയിൽ രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resolutionfcraKerala AssemblyVD Satheesan
News Summary - Kerala Assembly passes resolution against FCRA law amendment
Next Story