Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2021 4:48 AM GMT Updated On
date_range 5 April 2021 4:48 AM GMT'പ്രകടന പത്രിക ലോകോത്തരം'; യു.ഡി.എഫിനായി വോട്ടഭ്യർഥിച്ച് മൻമോഹൻ സിങ്
text_fieldsbookmark_border
ന്യൂഡൽഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി വോട്ടഭ്യർഥിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. യു.ഡി.എഫ് പ്രകടന പത്രിക ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യം, വിദ്യാഭ്യാസം ഫിഷറീസ് എന്നിവ ഉറപ്പുനൽകുന്നതാണെന്ന് മൻമോഹൻ സിങ് പറഞ്ഞു. ന്യായ് പദ്ധതി എടുത്തുപറയേണ്ടതാണെന്നും പാവങ്ങൾക്ക് 6500 രൂപ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും നടപ്പാകാത്തതാണെന്നും മൻമോഹൻ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
കേരളം രാജ്യത്തിന് സാംസ്കാരിക പാരമ്പര്യം, നാനത്വത്തിൽ ഏകത്വം, സാമൂഹികവും സാമ്പത്തികവുമായ പുരോഗതി എന്നിവ കാണിച്ചു കൊടുത്തവരാണ്. നോട്ട് നിരോധനം, ജി.എസ്ടി എന്നിവ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർത്തു. പെട്രോൾ, ഡീസൽ വില ഉയർന്നെന്നും തൊഴിൽ ഇല്ലാതായെന്നും മൻമോഹൻ പറഞ്ഞു.
Next Story