ഷാഫി ഒരു സംഭവമല്ല, വെറും റീൽസിലൂടെ ബൂസ്റ്റ് ചെയ്യുന്നയാൾ -എളമരം കരീം; ‘സാഹചര്യത്തിന്റെ സൃഷ്ടി മാത്രം’
text_fieldsകോഴിക്കോട്: ഷാഫി പറമ്പിൽ ഒരു സംഭവമല്ലെന്നും സോഷ്യൽ മീഡിയയിൽ റീൽസുണ്ടാക്കി ഓളമുണ്ടാക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന് സ്വാധീനമുള്ളതെന്നും സി.പി.എം നേതാവ് എളമരം കരീം. കോഴിക്കോട് പ്രസ് ക്ലബ്ബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഷാഫി മാത്രമല്ലല്ലോ ജയിച്ചത്, 19 മണ്ഡലങ്ങളിലും യു.ഡി.എഫ് അല്ലേ വിജയിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ശൈലജ ടീച്ചറും തോമസ് ഐസക്കും മോശക്കാരായതുകൊണ്ടല്ല തോറ്റത്. ഇതുപോലെ മറ്റ് പ്രമുഖരും തോറ്റു. പാർലമെന്റ് രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണ്. ദേശീയ രാഷ്ട്രീയം വരുമ്പോൾ, ബദലാകാനും ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനും സാധ്യതയുള്ള കാര്യങ്ങൾ ഒക്കെയാണ് ജനങ്ങൾ പരിഗണിക്കുക. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്നും എളമരം കരീം പറഞ്ഞു.
ധൈര്യമുണ്ടെങ്കിൽ ഷാഫി ഒരു നിയമസഭ മണ്ഡലത്തിൽ മത്സരിക്കട്ടെ, ധർമ്മടത്ത് മത്സരിക്കുമെന്നൊക്കെ പറഞ്ഞ് കേട്ടിരുന്നല്ലോ, മത്സരിപ്പിക്കാൻ ധൈര്യമുണ്ടായോ കോൺഗ്രസിന്. ഷാഫി അത്ര വലിയ സംഭവമാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല. സ്വന്തം വ്യക്തിത്വം റീൽസിലൂടെ എത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും എളമരം കരീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

