Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രശ്​നബാധിത...

പ്രശ്​നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ നിയമിക്കും -ടീക്കാറാം മീണ

text_fields
bookmark_border
teeka ram meena
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രശ്​നബാധിത ബൂത്തുകളിൽ ​കേന്ദ്രസേനയെ നിയമിക്കുമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർ ടീക്കാറാം മീണ. ഇവിടങ്ങളിൽ കേരള പൊലീസിന്‍റെ സേവനം ഒഴിവാക്കും. ബൂത്തിന്​ പുറത്തായിരിക്കും കേരള പൊലീസിനെ വിന്യസിക്കുക.

കള്ളവോട്ട്​ തടയാൻ വെബ്​കാസ്റ്റിങ്​ ശക്തവും വ്യാപകവുമാക്കും. പോളിങ്​ ഉദ്യോഗസ്​ഥർ കള്ളവോട്ട്​ തടയണമെന്നും വരും സർക്കാരിനെയോ നിലവിലെ സർക്കാരിനെയോ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്​ഥരെ തെരഞ്ഞെടുപ്പ്​ കമീഷൻ സംരക്ഷിക്കും. പോളിങ്​ ഉദ്യോഗസ്​ഥർ മിണ്ടാപ്രാണികളാകരുതെന്നും ടീക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി ജാതി മത കാര്യങ്ങൾ ദുരുപയോഗം ചെയ്യരുത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfTeeka Ram Meenaassembly election 2021
News Summary - Kerala Assembly Election Deployed CRPF teeka ram meena
Next Story