Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഉത്തരം വേ​ണോ?...

‘ഉത്തരം വേ​ണോ? മുകളിലേക്ക് നോക്കൂ!!’ വെറൈറ്റി പ്രചരണവുമായി യു.ഡി.എഫ് -VIDEO

text_fields
bookmark_border
‘ഉത്തരം വേ​ണോ? മുകളിലേക്ക് നോക്കൂ!!’ വെറൈറ്റി പ്രചരണവുമായി യു.ഡി.എഫ് -VIDEO
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ ‘വെറൈറ്റി നമ്പർ’ പുറത്തിറക്കി യു.ഡി.എഫിന്റെ യുവജന വിഭാഗമായ യു.ഡി.വൈ.എഫ്. കുറഞ്ഞ ചിലവിൽ, ഏവരുടെയും ശ്രദ്ധ കവരുന്ന കൗതുകം നിറഞ്ഞ തന്ത്രമാണ് ഇവർ പയറ്റുന്നത്.

‘സ്വർണം കട്ടത് ആരപ്പാ? ഉത്തരം വേ​ണോ? മുകളിലേക്ക് നോക്കൂ!!’ എന്ന് അച്ചടിച്ച പോസ്റ്ററുകൾ ഫുട്പാത്തുകളിൽ പതിച്ചാണ് ഈ വേറിട്ട പ്രചാരണം. പോസ്റ്റിൽ കാൽപാദം വെക്കാനുള്ള ഇടം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ കയറിനിന്ന് നേരെ മുകളിലേക്ക് നോക്കിയാൽ കാണുന്നത് ‘മറ്റാരുണ്ട്, എൽ.ഡി.എഫ് അല്ലാതെ’ എന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ഫോട്ടോ പതിച്ച കൂറ്റൻ ​പരസ്യ ബോർഡുകളാണ്. സംസ്ഥാനത്തുടനീളം പാതയോരങ്ങളിൽ എൽ.ഡി.എഫ് സ്ഥാപിച്ച ഇത്തരം ബോർഡുകൾക്ക് കീഴിലാണ് യു.ഡി.വൈ.എഫ് തങ്ങളുടെ പോസ്റ്ററുകൾ പതിച്ചത്.

കഴിഞ്ഞ ദിവസം ‌പത്തനംതിട്ടയിൽ നടന്ന യു.ഡി.എഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ 'സ്വർണം കട്ടത് ആരപ്പാ' എന്ന ​വൈറൽ പാട്ടിന്റെ വരികൾ ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പാടിയിരുന്നു. കരഘോഷത്തോടെയാണ് സദസ്സ് ഇത് സ്വീകരിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ യാഥാർത്ഥ്യം മനസിലാകുമെന്നും താഹുൽ പറഞ്ഞിരുന്നു. ഇതിന് പിന്നാ​ലെ, രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ‘കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകും’ -എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സോണിയ ഗാന്ധിയോ​ടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ഫോട്ടോ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udyfPinarayi VijayanKerala Assembly Election 2026
News Summary - kerala assembly election 2026 udyf poster against pinarayi
Next Story