വോട്ട് ചെയ്ത് പുട്ടടിക്കാം; ഒരു രൂപക്ക് ഒരുകിലോ പുട്ടുപൊടി നൽകുമെന്ന് സപ്ലൈകോയുടെ ഓഫർ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 9ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് അധികൃതർ അറിയിച്ചു.
സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക.
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രോറൽ പാർട്ടിസിപ്പേഷൻ),
സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ്‌ലൈനോടെയുള്ള ഈ കാമ്പയിൻ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

