Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പൊന്നു സഖാക്കളേ,...

‘പൊന്നു സഖാക്കളേ, വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ’ -സന്ദീപ് വാര്യർ

text_fields
bookmark_border
‘പൊന്നു സഖാക്കളേ, വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ’ -സന്ദീപ് വാര്യർ
cancel

തൃക്കരിപ്പൂർ: തന്റെ അച്ഛന്റെ ജോലി സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർ. അച്ഛൻ ഗോവിന്ദ വാര്യർ ഇന്ത്യൻ സൈന്യത്തിൽ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിന് ശേഷം ഇന്ത്യൻ റെയിൽവെയിലും ജോലി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘പാർട്ടി ചീട്ടിൽ പിൻവാതിൽ നിയമനം മാത്രം ശീലമുള്ള നിങ്ങൾക്കൊക്കെ മെറിറ്റിൽ ജോലി കിട്ടിയവനെ കാണുമ്പോൾ അത്ഭുതമായിരിക്കാം. തൃക്കരിപ്പൂരിൽ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ നിങ്ങൾ ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം. വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ’ -അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

അതിനിടെ, തെരഞ്ഞെടുപ്പിൽ പിന്തുണയും ആശീർവാദവും തേടി സന്ദീപ് വാര്യർ വിവിധ നേതാക്കളെ സന്ദർശിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല, കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ, മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി മുനവ്വർ അലി ശിഹാബ് തങ്ങൾ തുടങ്ങിയവരെയാണ് സന്ദർശിച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

പൊന്നു സഖാക്കളെ, ഗോവിന്ദ വാര്യർ എന്ന എൻ്റെ അച്ഛൻ ഇന്ത്യൻ സൈന്യത്തിൽ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിന് ശേഷം ഇന്ത്യൻ റെയിൽവെയിലും ജോലി ചെയ്തിട്ടുണ്ട്. 1962, 1965, 1971 മൂന്ന് യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായി സിഗ്നൽ കോറിൽ പോരാടി. ബംഗ്ലാദേശ് വിമോചനം നടക്കുമ്പോൾ ധാക്കയിൽ അദ്ദേഹം ഉണ്ടായിരുന്നു. വാർ മെഡലും യുദ്ധപോരാളികൾക്ക് നൽകിയ സർട്ടിഫിക്കറ്റുമൊക്കെ അഭിമാനത്തോടെ ഞങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിന് ശേഷം ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായി ഏതാണ്ട് രണ്ട് വർഷം ജോലി ചെയ്തപ്പോഴേക്കും ദക്ഷിണ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി ലഭിച്ചു. സർവീസ് കാലത്ത് ഒരു അപകടം പോലും ഇല്ലാതെ നടത്തിയ സേവനത്തിനും അദ്ദേഹത്തിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു.

പാർട്ടി ചീട്ടിൽ പിൻവാതിൽ നിയമനം മാത്രം ശീലമുള്ള നിങ്ങൾക്കൊക്കെ മെറിറ്റിൽ ജോലി കിട്ടിയവനെ കാണുമ്പോൾ അത്ഭുതമായിരിക്കാം. തൃക്കരിപ്പൂരിൽ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ നിങ്ങൾ ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം. വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assembly electionSandeep VarierKerala Assembly Election 2026
News Summary - kerala assembly election 2026: sandeep varier against fake news
Next Story