Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദയനീയ തോൽവിക്ക്...

ദയനീയ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി.സി. ജോർജ്

text_fields
bookmark_border
PC George
cancel

കോട്ടയം: വോട്ട് ചെയ്ത ജനത്തിന് നന്ദി പറഞ്ഞ്, പൂഞ്ഞാറിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ പി.സി. ജോർജ്. എന്താണ് ബി.ജെ.പി കൊണ്ട് വരാൻ പോകുന്ന മാറ്റമെന്നത് ബി.ജെ.പിക്ക് അവസരം തന്ന മൂന്ന് നിയോജകമണ്ഡലത്തിലൂടെ കേരളത്തിന് ഇനി കാണാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. നാളിതുവരെ ഈ നാടിനായി എങ്ങനെ നിലകൊണ്ടോ അതുപോലെ തുടർന്നും പൂഞ്ഞാർ ജനത്തിനൊപ്പം ഒരു പൊതുപ്രവർത്തകനായി കൂടെയുണ്ടാകുമെന്നും ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എനിക്കൊപ്പം പ്രവർത്തിച്ചവർക്കും, വോട്ട് ചെയ്ത ജനത്തിനും നന്ദി. നേമത്തും, കഴക്കൂട്ടത്തും, ചാത്തന്നൂരും മാറ്റത്തിനു തുടക്കമിട്ട ജനങ്ങൾക്കും ഒരായിരം നന്ദി. രാജീവ് ചന്ദ്രശേഖറിനും, വി. മുരളീധരനും, ബി. ബി. ഗോപകുമാറിനും ആശംസകൾ. എന്താണ് ബിജെപി കൊണ്ട് വരാൻ പോകുന്ന മാറ്റമെന്നത് അവസരം തന്ന മൂന്ന് നിയോജകമണ്ഡലത്തിലൂടെ കേരളത്തിന് ഇനി കാണാൻ സാധിക്കട്ടെ. ജനഹിതം നമ്മൾ മാനിക്കുന്നു. നാളിതുവരെ ഈ നാടിനായി എങ്ങനെ നിലകൊണ്ടോ അതുപോലെ തുടർന്നും പൂഞ്ഞാർ ജനത്തിനൊപ്പം ഒരു പൊതുപ്രവർത്തകനായി കൂടെയുണ്ടാകും’ -ജോർജ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

സെബാസ്റ്റ്യന്‍ കുളത്തുങ്കലും എം.ജെ. സെബാസ്റ്റ്യനും നേരങ്കം കുറിക്കുന്ന പൂഞ്ഞാറിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ ജോർജിനായി എന്നത് വസ്തുതയാണ്. എങ്കിലും, ജയത്തിലേക്കുള്ള കോ​പ്പൊന്നും ഇക്കുറി ആവനാഴിയിലുണ്ടായിരുന്നില്ല. 56900 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യൻ ജയിച്ചത്. 6693 വോട്ടാണ് ഭൂരിപക്ഷം. കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ 50207 വോട്ടുനേടി. പി.സി. ജോർജിനാവട്ടെ, 36172 വോട്ടുകൊണ്ട് തൃപ്‍തിപ്പെടേണ്ടി വന്നു.

2021ൽ പി.സി. ജോർജ്ജിനെ 16,817 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിലെത്തിയത്. ഇത്തവണ താമരയിലുദിച്ച പി.സി. ജോർജ് പൂഞ്ഞാറിന് കൗതുകമൊന്നുമായിരുന്നില്ല. എന്നാൽ, വോട്ടു പെട്ടിയിലായിക്കഴിഞ്ഞതും പള്ളിയെയും പട്ടക്കാരെയുമൊത്തെ തള്ളിപ്പറഞ്ഞ പി.സി, പലതിന്റെയും സൂചനയായിരുന്നു. പൂഞ്ഞാറിന്റെ വിധി എന്താകുമെന്നതിന്റെ കൃത്യമായ തിരിച്ചറിവുകളിൽ മെത്രാന്മാർക്കെതിരെയായി ഇക്കുറി വാമൊഴി വഴക്കം.

‘മെത്രാന്മാർ ഊളത്തരം കാണിക്കരുത്’ എന്ന് പ്രസ്താവനയുമായി വിശ്വരൂപം പൂണ്ടു. കത്തോലിക്ക കോൺഗ്രസ് ​ജോർജിനെതിരെ രംഗത്തുവന്നു. സെബാസ്റ്റ്യന്‍ കുളത്തുങ്കലും എം.ജെ. സെബാസ്റ്റ്യനും നേരങ്കം കുറിക്കുന്ന പൂഞ്ഞാറിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ ജോർജിനായി എന്നത് വസ്തുതയാണ്. എങ്കിലും, ജയത്തിലേക്കുള്ള കോ​പ്പൊന്നും ഇക്കുറി ആവനാഴിയിലുണ്ടായിരുന്നില്ല. ഏഴ് തവണ എം.എല്‍.എയായിരുന്ന പി.സി. ജോര്‍ജ് വീണ്ടും മുൻ എം.എൽ.എ എന്ന വിശേഷണത്തിലൊതുങ്ങു

തദ്ദേശക്കണക്കുകളിൽ പ്രതീക്ഷയർപ്പിച്ചുതന്നെയാണ് യു.ഡി.എഫ് ഇക്കുറി കളത്തിലിറങ്ങിയത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുന്നണി ഇക്കുറിക്ക് സാധ്യതയേറെയായിരുന്നു. ജില്ലയിൽ ഏറ്റവുമധികം വോട്ടർമാരുള്ള പൂഞ്ഞാർ മണ്ഡലത്തിലാണ് ഇക്കുറി ഏറ്റവുമധികം പോളിങ് നടന്നതും. കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ച​പ്പോൾ ജനപക്ഷം സ്ഥാനാര്‍ഥിയായി മത്സരിച്ച പി. സി. ജോര്‍ജ് രണ്ടാം സ്ഥാനത്തെത്തി. 2021ൽ എന്‍.ഡി. എയില്‍ ബി.ഡി.ജെ.എസ് ടിക്കറ്റില്‍ മത്സരിച്ച എം. പി. സെന്‍ നേടിയത് വെറും 2965 വോട്ടുകൾ. ഇക്കുറി ജോർജ് പിടിച്ച വോട്ടുകളുടെ കണക്കിൽ നിലയേറെ മെച്ചപ്പെടുത്തിയെന്ന് അവർക്ക് മേനി പറയാമെന്ന് മാത്രം.

ഭൂരിപക്ഷം തദ്ദേശപഞ്ചായത്തുകളിലും മേൽക്കോയ്മയുള്ള യു.ഡി.എഫ് വിജയിക്കുമെന്ന പ്രതീതി ശക്തമായിരുന്നു. എം.ജെ. സെബാസ്റ്റ്യൻ തുടക്കത്തിൽ മണ്ഡലത്തിൽ അത്രയേറെ അറിയപ്പെടുന്ന ആളായിരുന്നില്ലെങ്കിലും പതിയെ കളംപിടിച്ചുകയറി. അതേസമയം മുന്നണികള്‍ക്കുള്ളിലെ അടിയൊഴുക്കുകളും തള്ളി കളയാനാകില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് വൈകിയെങ്കിലും പ്രചാരണഘട്ടത്തില്‍ വന്‍ സ്വാധീനമുണ്ടാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും അവരെ തുണച്ചു. ന്യൂനപക്ഷ വോട്ടുകൾ സിംഹഭാഗവും യു.ഡി.എഫി​ന്റെ പെട്ടിയിൽ വീണതാണ് പൂഞ്ഞാർ പിടിക്കാൻ അവരെ തുണച്ചത്.

മണ്ഡലത്തില്‍ പി.സി. ജോര്‍ജിനുള്ള വ്യക്തിപരമായ സ്വാധീനം വോട്ടായി മാറുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷ. ഒപ്പം, ക്രിസ്ത്യൻ ​വോട്ടുകളിൽ ഗണ്യമായൊരു ഭാഗം താമരയിൽ പതിക്കുമെന്നും അതുവഴി ജയം സ്വന്തമാകുമെന്നും കണക്കുകൂട്ടി. എന്നാൽ, ഇന്ത്യയിലെ സംഘടനകൾക്കും എൻ.ജി.ഒകൾക്കും വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമമായ ഫോറിൻ കോൺട്രിബ്യൂഷൻസ് റെഗു​ലേഷൻ ആക്ടുമായി (എഫ്.സി.ആർ.എ) മോദി സർക്കാർ അവതരിച്ചതോടെ ആ പ്രതീക്ഷകളെല്ലാം വെള്ളത്തിലായി. ബി.ജെ.പിക്ക് എതിരായ നിലപാട് ക്രിസ്ത്യൻ സമുദായം സ്വീകരിക്കുകയും ചെയ്തു. അതോടെയാണ് വൈദികരെ കടന്നാക്രമിച്ച് ജോർജ് അരി​ശം കാട്ടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‍ലിം സമുദായത്തിനെതിരേ നടത്തിയ കടുത്ത വിദ്വേഷ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് പ്രചാരണത്തിന്റെ തുടക്കത്തിൽ പി.സി. ജോർജ് രംഗത്തുവന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. മുസ്‍ലിം വോട്ടർമാർ കൂടുതലുള്ള ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ജോർജിന് കനത്ത തിരിച്ചടിയേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgeKerala Assembly Election 2026Assembly Elections 2026
News Summary - kerala assembly election 2026: pc george poonjar
Next Story