Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഭാര്യക്ക് സീറ്റ് ഒപ്പിച്ചപ്പോള്‍ മൂന്ന് ജില്ലകളാണ് കയ്യില്‍നിന്ന് പോയത്, ഇറങ്ങിപ്പോകണം സഖാവേ..’ -എം.വി ഗോവിന്ദന് രൂക്ഷ വിമർശനം

text_fields
bookmark_border
‘ഭാര്യക്ക് സീറ്റ് ഒപ്പിച്ചപ്പോള്‍ മൂന്ന് ജില്ലകളാണ് കയ്യില്‍നിന്ന് പോയത്, ഇറങ്ങിപ്പോകണം സഖാവേ..’ -എം.വി ഗോവിന്ദന് രൂക്ഷ വിമർശനം
cancel

തിരുവനന്തപുരം: നിയമസഭ തെഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ബുധനാഴ്ച നടന്ന നിർണായക സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തുമെന്നറിയിച്ചുള്ള സി.പി.എം ഫേസ്ബുക് പേജിലെ പോസ്റ്റിന് താഴെയാണ് പൊങ്കാല.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നാണ് ഭൂരിപക്ഷം കമന്റുകളിലെയും അഭിപ്രായം. ‘ഇറങ്ങിപ്പോകണം സഖാവേ’ എന്നാണ് ചിലരുടെ തൊഴുകൈയ്യോടെയുള്ള അഭ്യർഥന.

‘ഭാര്യക്ക് സീറ്റ് ഒപ്പിച്ചുകൊടുക്കാന്‍ നോക്കിയപ്പോള്‍ പാര്‍ട്ടിയുടെ മൂന്ന് ജില്ലകളാണ് കയ്യില്‍നിന്ന് പോയത്’ എന്നാണ് ഒരു കുറ്റപ്പെടുത്തൽ. ‘താങ്കൾ രാജിവെക്കും എന്ന് പ്രതീക്ഷിക്കുന്ന ലക്ഷക്കണക്കിന് അണികളുണ്ട്, ഞങ്ങൾ അണികളെ നിരാശപ്പെടുത്തരുത്S എന്നാണ് മറ്റൊന്ന്.

‘ഒന്ന് മാറിത്തരാമോ’ എന്ന് മറ്റൊരാൾ ചോദിക്കുന്നു. സി.പി.എം അനുഭാവി സ്വഭാവമുള്ള അക്കൗണ്ടുകളിൽനിന്നുള്ള കമന്‍റുകളിൽ എം. സ്വരാജിനെയോ പി. ജയരാജനെയോ പാർട്ടി സെക്രട്ടറിയാക്കണമെന്നാണ് നിർദേശിക്കുന്നത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala assembly election 2026: cpm state secretary MV Govindan receives severe criticism
Next Story