രാജീവ് ചന്ദ്രശേഖറിന് വാർഷിക വരുമാനം 92.91 ലക്ഷം, ആകെ സ്വത്ത് 93.88 കോടി; ശിവൻകുട്ടിക്ക് ആകെ സ്വത്ത് 2.29കോടി
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് 93.88 കോടി രൂപയുടെയും എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിക്ക് 2.29 കോടിയുടേയും സ്വത്ത്. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വ്യക്തമാക്കിയത്. പ്രധാനപ്പെട്ട മറ്റ് മുന്നണി സ്ഥാനാർഥികളുടെയും സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിലുണ്ട്.
രാജീവ് ചന്ദ്രശേഖർ
ആകെ സ്വത്ത് 93.88 കോടി.
ബാങ്കുകളിലെ സ്ഥിരം നിക്ഷേപം-4.37 കോടി,
സ്ഥാപനങ്ങൾ വഴി വായ്പയായി നൽകിയത് -34.96 കോടി,
ഓഹരി, കടപ്പത്രം, ബോണ്ട് എന്നിവ-35.83 കോടി,
കർണാടകയിലെ കോറമംഗല -15.07 കോടി വിലവരുന്ന 9600 ചതുരശ്ര അടി വീട്.
ആഭരണം -369.12 ഗ്രാം സ്വർണവും വജ്രവും ഉൾപ്പെടെ 3.58 കോടി.
വാഹനം-1994ൽ വാങ്ങിയ 10,000 രൂപ വിലമതിക്കുന്ന കാർ.
പലിശയിനത്തിൽ-അഞ്ച് ലക്ഷം രൂപ.
കൈവശം -64,000 രൂപ.
ആദായനികുതി വകുപ്പിൽ സമർപ്പിച്ച റിട്ടേൺ പ്രകാരം പ്രതിവർഷ വരുമാനം-92.91 ലക്ഷം രൂപ.
ഭാര്യ അഞ്ജുവിന്‍റെ പ്രതിവർഷ വരുമാനം-60.5 ലക്ഷം രൂപ.
കൈവശം -3.4 ലക്ഷം.
9.08 കോടിയുടെ ആഭരണം ഉൾപ്പെടെ ആകെ 18.10 കോടിയുടെ ആസ്തി.
ബാധ്യത-വായ്പയുൾപ്പെടെ രാജീവ് ചന്ദ്രശേഖറിന് 107.39 കോടി, ഭാര്യക്ക് 1.62 കോടി.
കേസ്: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന് എറണാകുളത്ത് ക്രിമിനൽ കേസ്.
വി. ശിവൻകുട്ടി
ആകെ സ്വത്ത് 2.29കോടി.
ഭൂമി-26 സെന്‍റ്. വീട്-ഒരു കോടി രൂപ വിലമതിക്കുന്ന 2,000 ചതുരശ്ര അടി വീട്.
ആഭരണം-എട്ടു ഗ്രാം സ്വർണം.
ഓഹരി- മലയാളം കമ്യൂണിക്കേഷൻസിൽ 1000 രൂപയുടെ 100 ഓഹരി.
ബാങ്ക് നിക്ഷേപം-27 ലക്ഷത്തിലേറെ രൂപ.
കൈവശം-16,000 രൂപ.
ഭാര്യയുടെ സ്വത്ത്-1.75 കോടി രൂപയുടെ ഭൂമിയും വസ്തുവകകളുമടക്കം 2.46 കോടി രൂപ.
കടകംപള്ളി സുരേന്ദ്രൻ
ആകെ ആസ്‌തി-32.03 ലക്ഷം. ബാധ്യത-ബാങ്കിൽ 1.86 ലക്ഷം. ഭാര്യയുടെ ആസ്തി-1.31 കോടി രൂപ.
ടി. ശരത്‌ചന്ദ്ര പ്രസാദ്
കൈവശം-25,000 രൂപ. ബാങ്ക് നിക്ഷേപം-75,000 രൂപ. ഫ്ലാറ്റ് -സെക്രട്ടേറിയറ്റിന് സമീപം 1997ൽ വാങ്ങിയത്. വായ്പാബാധ്യത -മൂന്ന് ലക്ഷം രൂപ.
വി. മുരളീധരൻ
ആകെ ആസ്‌തി-20.71 ലക്ഷം. കൈവശം-25,000 രൂപ. നിക്ഷേപം-6.37 ലക്ഷം. സ്വർണം-ആറ് ഗ്രാം. ഭാര്യയുടെ കൈവശം-40,000 രൂപ (ആകെ സ്വത്ത്-64.06 ലക്ഷം). ബാങ്ക് നിക്ഷേപം-19 ലക്ഷം. ആഭരണം-164 ഗ്രാം സ്വർണം. വസ്തു -52.7 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി.
സി.പി. ജോൺ
കൈവശം -75,000 രൂപ. ബാങ്ക് നിക്ഷേപം -2.10 ലക്ഷം. വീട് -2900 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഭൂമിയും. വായ്പ ബാധ്യത -3.60 ലക്ഷം. ഭാര്യയുടെ സ്വത്ത് -86.10 ലക്ഷം (45 പവൻ സ്വർണം, 36.5 ലക്ഷം ബാങ്ക് നിക്ഷേപം).
വി. ജോയി
കൈവശം -6500 രൂപ. ആഭരണം-എട്ട്ഗ്രാം സ്വർണം. ബാങ്ക് നിക്ഷേപം -10000 രൂപ. ഭൂമി -7.2 ലക്ഷം രൂപ. ഭാര്യയുടെ സ്വത്ത് -29.87 ലക്ഷം (സ്വർണം -80 ഗ്രാം).
മനോജ് ബി. ഇടമന
കൈവശം -10,000 രൂപ. ബാങ്ക് നിക്ഷേപം -1.15 ലക്ഷം രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

