Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ബ്രാഞ്ച്...

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് വേറെ ദമ്പതികൾ ചെയ്തു; പിന്നിൽ ബി.ജെ.പിക്കാരെന്ന് എൽ.ഡി.എഫ്

text_fields
bookmark_border
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് വേറെ ദമ്പതികൾ ചെയ്തു; പിന്നിൽ ബി.ജെ.പിക്കാരെന്ന് എൽ.ഡി.എഫ്
cancel

പാ​ലാ: സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും വോ​ട്ട് അ​തേ വീ​ട്ടു​പേ​രി​ൽ അ​തേ പേ​രു​കാ​രാ​യ ദ​മ്പ​തി​മാ​ർ ചെ​യ്ത​താ​യി പ​രാ​തി. പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ 85ാം ന​മ്പ​ർ പ​ന​ക്ക​പ്പാ​ലം സ്വാ​മി വി​വേ​കാ​ന​ന്ദ വി​ദ്യാ​ല​യ​ത്തി​ലെ ബൂ​ത്തി​ൽ രാ​വി​ലെ 11നാ​ണ് സം​ഭ​വം.

ഇ​ഞ്ചോ​ലി​ക്കാ​വ് ഉ​ന്ന​തി​യി​ലെ താ​മ​സ​ക്കാ​രാ​യ 85ാംന​മ്പ​ർ ബൂ​ത്തി​ലെ 435ാം ന​മ്പ​ർ വോ​ട്ട​റാ​യ ആ​ശാ​രി​പ​റ​മ്പി​ൽ ജോ​സ് ദേ​വ​സ്യ, ഭാ​ര്യ ലി​സി ജോ​സ് (ക്ര​മ​ന​മ്പ​ർ 436) എ​ന്നി​വ​രു​ടെ വോ​ട്ടാ​ണ് ഇ​വ​ർ എ​ത്തും മു​മ്പ്​ വേ​റെ ദ​മ്പ​തി​ക​ൾ ചെ​യ്ത​ത്. സി.​പി.​എം ഇ​ഞ്ചോ​ലി​ക്കാ​വ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും എ​ൽ.​ഡി.​എ​ഫ് ബൂ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​ണ് ജോ​സ് ദേ​വ​സ്യ. ഇ​ഞ്ചോ​ലി​ക്കാ​വ് ഉ​ന്ന​തി​യി​ൽ താ​മ​സ​ക്കാ​രാ​യ ആ​ശാ​രി​പ​റ​മ്പി​ൽ ജോ​സ്, ഭാ​ര്യ ലി​സി എ​ന്നി​വ​രാ​ണ് ഇ​വ​രു​ടെ വോ​ട്ട് ചെ​യ്ത​ത്. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഇ​ല്ലാ​ത്ത ഇ​വ​ർ ആ​ധാ​ർ കാ​ർ​ഡ് ഹാ​ജ​രാ​ക്കി ക​ള്ള​വോ​ട്ട് ചെ​യ്ത​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ ബൂ​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ​യും ആ​ധാ​ർ കാ​ർ​ഡി​ലെ​യും ഫോ​ട്ടോ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

12.45ഓ​ടെ യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വോ​ട്ട് മ​റ്റാ​രോ ചെ​യ്ത വി​വ​രം അ​റി​യു​ന്ന​ത്. പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും ടെ​ൻ​ഡ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പ​രാ​തി വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റു​മെ​ന്ന് പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

ഇവരെ ബി.ജെ.പി പ്രവർത്തകർ ഓട്ടോറിക്ഷയിൽ എത്തിച്ച് വോട്ട് ചെയ്ത് തിരികെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് എൽഡിഎഫ് ബൂത്ത് ഭാരവാഹികൾ ആരോപിച്ചു. തങ്ങളുടെ പേരിലുള്ള വോട്ട് വ്യാജ വോട്ടർമാർ രേഖപ്പെടുത്തിയതിനെതിരെ ജോസ് ദേവസ്യയും ഭാര്യയും പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകി. കള്ളവോട്ട് ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വികരിക്കണമെന്നും എൽ.ഡി.എഫ് ഭാരവാഹികൾ ഇലക്ഷൻ കമ്മീഷനോടും പൊലീസിനോടും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bogus voteCPMKerala Assembly Election 2026BJP
News Summary - kerala assembly election 2026 bogus vote
Next Story