Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളെ ബൂത്തിൽ: 14...

നാളെ ബൂത്തിൽ: 14 ജില്ലകളുടെയും മനസിലിരിപ്പിങ്ങനെ...

text_fields
bookmark_border
kerala assembly election 2026
cancel

കോഴിക്കോട്: ഇന്ന് നിശബ്ദപ്രചാരണം. 14 ജില്ലകളിലെയും ജനങ്ങളുടെ മനസിലിരിപ്പ് പരിശോധിക്കുകയാണിവിടെ. കാ​സ​ർ​കോ​ട്ടെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ് (മൂ​ന്ന്)-​യു.​ഡി.​എ​ഫ് (ര​ണ്ട്) എ​ന്ന പ​തി​വു​നി​ല തു​ട​ർ​ന്നേ​ക്കും. മ​ഞ്ചേ​ശ്വ​രം ബി.​ജെ.​പി പി​ടി​ക്കു​മോ, തൃ​ക്ക​രി​പ്പൂ​രി​ൽ സ​ന്ദീ​പ് വാ​ര്യ​ർ അ​ട്ടി​മ​റി​ക്കു​മോ, ലോ​ക്സ​ഭ​യി​ലും ത​ദ്ദേ​ശ​ത്തി​ലും യു.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്കം ന​ൽ​കി​യ ഉ​ദു​മ അ​ത് ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന​തൊ​ക്കെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​ക്കു​റി​യും ബി.​ജെ.​പി- യു.​ഡി.​എ​ഫ് മ​ത്സ​ര​മാ​ണ്. എ​സ്.​ഐ.​ആ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ത​ള്ളി​യ​ത് ബി.​ജെ.​പി പോ​ക്ക​റ്റു​ക​ളി​ലാ​ണ്. അ​തി​ന്റെ പ​കു​തി​യേ യു.​ഡി.​എ​ഫ് ന​ഷ്ട​മാ​യി​ട്ടു​ള്ളൂ. ചേ​ർ​ക്കു​ന്ന​തി​ലും യു.​ഡി.​എ​ഫ് ത​ന്നെ മു​ന്നി​ൽ. മ​ഞ്ചേ​ശ്വ​ര​ത്തെ ബി.​ജെ.​പി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ് ഫ​ലം ഇ​പ്പോ​ഴേ വി​ളി​ച്ചു​പ​റ​യു​ന്നു. യു.​ഡി.​എ​ഫി​ന് അനുകൂലമാണ് പ്രത്യക്ഷത്തിലും പരോക്ഷത്തിലും ഇവിടുത്തെ കാറ്റ്.

11 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ക​ണ്ണൂ​രി​ൽ നാ​ലി​ട​ത്താ​ണ് ക​ടു​ത്ത മ​ത്സ​രം. എ​ൽ.​ഡി.​എ​ഫ് സി​റ്റി​ങ് സീ​റ്റു​ക​ളാ​യ പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, അ​ഴീ​ക്കോ​ട്, കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ച​നാ​തീ​ത​മാ​ണ് കാ​ര്യ​ങ്ങ​ൾ. സി.​പി.​എം വി​ട്ട് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് പ​യ്യ​ന്നൂ​രി​ലെ ക​ണ​ക്കു​ക​ൾ വഴിമാറുന്നത്. സി.​പി.​എം വി​ട്ട ടി.​കെ.​ഗോ​വി​ന്ദ​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലൂ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പ് സം​സ്ഥാ​ന ​ശ്ര​ദ്ധ നേ​ടു​ന്ന​ത്. എം.​വി. ഗോ​വി​ന്ദ​ന്റെ ഭാ​ര്യ പി.​കെ.​ശ്യാ​മ​ള​ക്കെ​തി​രാ​യ വി​കാ​രം വോ​ട്ടാ​വു​ക​യും പാ​ർ​ട്ടി വോ​ട്ടു​ക​ൾ മ​റി​യു​ക​യും ചെ​യ്താ​ലേ ത​ളി​പ്പ​റ​മ്പി​ലും അ​ദ്ഭു​തം സം​ഭ​വി​ക്കൂ. അ​ടി​യൊ​ഴു​ക്കു​ക​ളു​ടെ ആ​ഴ​മാ​ണ് പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ഗ​തി നി​ർ​ണ​യി​ക്കു​ക.

കോഴിക്കോട് 13 മ​ണ്ഡ​ല​ങ്ങ​ളി​ൽ 2021ലും 2016​ലും 11 സീ​റ്റു​ക​ൾ എ​ൽ.​ഡി.​എ​ഫ് നേ​ടി​യ​താ​ണ്. ഇ​ത്ത​വ​ണ ആ​റ് -എ​ട്ട് സീ​റ്റു​ക​ളി​ൽ അ​ട്ടി​മ​റി​യെ​ന്ന് യു.​ഡി.​എ​ഫ്. അ​തേ​സ​മ​യം കോ​ട്ട​ക​ൾ ഇ​ള​കി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ്. എ​ല്ലാ​യി​ട​ത്തും തീ​പാ​റും പോ​രാ​ട്ട​മാ​ണ്. പേ​രാ​മ്പ്ര​യും ബേ​പ്പൂ​രു​മാ​ണ് സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ. മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന പി. ​വി. അ​ൻ​വ​ർ അ​വ​സാ​ന ലാ​പി​ൽ അ​സാ​ധാ​ര​ണ മ​ത്സ​രം കാ​ഴ്ച​വെ​ക്കു​ന്നു​ണ്ട്. പേ​രാ​മ്പ്ര​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ ത​ഹ്‍ലി​യ​ക്കെ​തി​രാ​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി​ന് ഗു​ണം ചെ​യ്യു​മോ എ​ന്ന് ക​ണ്ട​റി​യ​ണം.

ക​ഴി​ഞ്ഞ​തവണ 14ൽ 13 ​മ​ണ്ഡ​ല​ങ്ങ​ളും ക​ണ്ണു​മ​ട​ച്ച് ഇ​ട​തു​മു​ന്ന​ണി​ക്ക് ന​ൽ​കി​യ തിരുവനന്തപുരത്തിന് ഇ​ക്കു​റി സ​മ്മി​ശ്ര മ​ന​സ്സാ​ണ്. സി​റ്റി​ങ് സീ​റ്റു​ക​ളാ​യ വ​ട്ടി​യൂ​ർ​ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം, അ​രു​വി​ക്ക​ര, ക​ഴ​ക്കൂ​ട്ടം, നേ​മം, വ​ർ​ക്ക​ല, വാ​മ​ന​പു​രം, കാ​ട്ടാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് എ​ൽ.​ഡി.​എ​ഫ് നേ​രി​ടു​ന്ന​ത്.

12 മ​ണ്ഡ​ല​ങ്ങ​ളു​ള്ള പാ​ല​ക്കാ​ട്ട് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ കൈ​പ്പി​ടി​യി​ലാ​ക്കാ​ൻ ബി.​ജെ.​പി​ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്നു. പാ​ല​ക്കാ​ടും മ​ല​മ്പു​ഴ​യിലുമാണ് ബി.​ജെ.​പി​ പ്രതീക്ഷ. തീ​പാ​റും മ​ത്സ​രം ന​ട​ക്കു​ന്ന​ത് തൃ​ത്താ​ല​യി​ലാ​ണ്. സം​വാ​ദ​ങ്ങ​ളും പോ​ർ​വി​ളി​ക​ളു​മാ​യി മു​ന്നേ​റു​ന്ന ഇ​വി​ടു​ത്തെ പ​രാ​ജ​യം ഇ​രു​കൂ​ട്ട​ർ​ക്കും പോ​റ​ലു​ണ്ടാ​ക്കും. സി.​പി.​എ​മ്മി​ലെ വി​മ​ത കൂ​ട്ടാ​യ്മ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പി.​കെ. ശ​ശി​യു​ടെ സാ​ന്നി​ധ്യം ഒ​റ്റ​പ്പാ​ല​ത്തി​ന് പു​റ​മെ കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ഷൊ​ർ​ണൂ​ർ, ചി​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ യു.​ഡി.​എ​ഫി​ന് പ്ര​തീ​ക്ഷ​​.

മലപ്പുറത്ത് 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത് പൊ​ന്നാ​നി​യി​ലും ത​വ​നൂ​രി​ലും മാ​ത്രം. ബാ​ക്കി 14 ലും ​യു.​ഡി.​എ​ഫി​ന് വ്യ​ക്ത​മാ​യ മേ​ൽ​കൈ​യു​ണ്ട്. ഇത്തവണ 16ൽ 16 എന്ന് യു.ഡി.എഫ്.

അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​തു​വേ യു.​ഡി.​എ​ഫ്​ ശ​ക്തി​കേ​ന്ദ്ര​മാ​ണ്​. എന്നാൽ, ആ​റ​ന്മു​ള​യി​ലും തി​രു​വ​ല്ല​യി​ലും മ​ത്സ​രം പ്ര​വ​ച​നാ​തീ​ത​മാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള വീ​ണ​ ജോർജിന്​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് പറയുന്നവർ ഏറെ.

ജി. ​സു​ധാ​ക​ര​ൻ ചു​വ​ടു​മാ​റ്റി​യ​തോ​ടെ ക​ല​ങ്ങി​മ​റി​ഞ്ഞ ആ​ല​പ്പു​ഴ​യു​ടെ രാ​ഷ്ട്രീ​യ​മ​ന​സ്സ്​ കേ​ര​ളം ഉ​റ്റു​നോ​ക്കു​കയാണ്. 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​മ്പ​തി​ൽ എ​ട്ടു​​സീ​റ്റും സ്വ​ന്ത​മാ​ക്കി​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​ത്. അ​ന്ന്​ ഹ​രി​പ്പാ​ട്​ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന​ത്.

വയനാട് ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ൽ​പ​റ്റ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യും യു.​ഡി.​എ​ഫ് ഉ​റ​പ്പി​ച്ചു. ഹാ​ട്രി​ക്കി​നാ​യി ഇ​റ​ങ്ങി​യ മ​ന്ത്രി ഒ.​ആ​ർ കേ​ളു​വി​നെ പരാജയപ്പെടുത്തി ഉ​ഷ വി​ജ​യ​നി​ലൂ​ടെ മാ​ന​ന്ത​വാ​ടി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് യു.ഡി.എഫ്.

തൃശൂരിൽ 2021ൽ 13 ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ചാലക്കുടി മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫ് വി​ജ​യി​ച്ച​ത്. ജി​ല്ല ഇ​ട​ത്തോ​ട്ടു​ത​ന്നെ​യാ​ണ് അ​വ​സാ​ന​വ​ട്ട ചാ​യ്‍വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

ഇടുക്കിയിൽ യു.​ഡി.​എ​ഫ്​​​​ മു​ൻ​തൂ​ക്കം​ ഉ​റ​പ്പി​ച്ച നി​ല​യി​ലാ​ണ്. തൊ​ടു​പു​ഴ നീ​ന്തി​ക്ക​യ​റാ​മെ​ന്ന്​ യു.​ഡി.​എ​ഫും ഉ​ടു​മ്പ​ൻ​​ചോ​ല​യി​ൽ വി​ജ​യം കൊ​യ്യാ​മെ​ന്ന്​ എ​ൽ.​ഡി.​എ​ഫും പ്ര​തീ​ക്ഷി​ക്കു​ന്നു​​.

എറണാകുളം ജി​ല്ല​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ 2016ലും 2021​ലും ഒ​മ്പ​തി​ട​ത്ത്​ യു.​ഡി.​എ​ഫും അ​ഞ്ചി​ട​ത്ത്​ എ​ൽ.​ഡി.​എ​ഫു​മാ​ണ്​ വി​ജ​യി​ച്ച​ത്. 2021ൽ ​എ​ൽ.​ഡി.​എ​ഫി​ന്​ മൂ​വാ​റ്റു​പു​ഴ​യും തൃ​പ്പൂ​ണി​ത്തു​റ​യും യു.​ഡി.​എ​ഫി​ന്​ കു​ന്ന​ത്തു​നാ​ടും ക​ള​മ​ശ്ശേ​രി​യും ന​ഷ്ട​പ്പെ​ട്ടു. കോ​ത​മം​ഗ​ലം, പെ​രു​മ്പാ​വൂ​ർ, കു​ന്ന​ത്തു​നാ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ​രം ശ​ക്​​ത​മാ​ണ്.

കോട്ടയം ജി​ല്ല​യിൽ സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രു​ടെ ജ​ന​കീ​യ​ത​യു​ടെ കോ​ട്ട​യാണ്​ എ​തി​രാ​ളി​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി. ​ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​നും ഭൂ​രി​പ​ക്ഷ​ത്തി​ൽ മാ​ത്ര​മാ​ണു സം​ശ​യം. ക​ടു​ത്തു​രു​ത്തി​യി​ൽ പോ​രാ​ട്ടം ക​ടു​പ്പ​മെ​ങ്കി​ലും മോ​ൻ​സ്​ ജോ​സ​ഫും യു.​ഡി.​എ​ഫും​ത​ന്നെ മു​ന്നി​ട്ട് നിൽക്കുന്നു. ഏ​റ്റു​മാ​നൂ​രി​ൽ മ​ന്ത്രി വി.​എ​ൻ വാ​സ​വ​നും​ നാ​ട്ട​കം സു​രേ​ഷും നേർക്കു​നേർ മത്സരമാണ്. ജോ​സ്​ കെ. ​മാ​ണി​യും മാ​ണി സി. ​കാ​പ്പ​നും ഒ​രേ​പോ​ലെ ജ​യ​​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന പാ​ലാ​യി​ൽ കണ്ടറിയാം. പൂ​ഞ്ഞാ​റി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​വ​സാ​ന ലാ​പ്പി​ൽ സി​റ്റി​ങ്​ എം.​എ​ൽ.​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലി​ന്​ ഒ​പ്പ​മോ അ​ൽ​പ്പം മു​ന്നി​ലോ ആ​ണ്. പി.​സി ജോ​ർ​ജ്​ താ​മ​ര ചി​ഹ്​​ന​ത്തി​ൽ മൂ​ന്നാ​മ​താ​ണ്​.

കൊല്ലത്ത് 2021ൽ 11​ൽ ര​ണ്ടു​ സീ​റ്റാ​ണ്​ യു.​ഡി.​എ​ഫി​ന് ല​ഭി​ച്ച​ത്.​ 2016ൽ ​മു​ഴു​വ​ൻ സീ​റ്റും ഇ​ട​തി​ന്. യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ൽ വ​ന്ന 2011ൽ​പ്പോ​ലും ര​ണ്ടു​​സീ​റ്റി​ലൊ​തു​ങ്ങി​ ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ കൊ​ല്ല​ത്തി​ന്‍റെ സം​ഭാ​വ​ന. ഇത്തവണ എല്ലാം മാറിയെന്ന് യു.ഡി.എഫ്. പ​ത്ത​നാ​പു​ര​ത്ത്​ ആ​റാ​മ​ങ്ക​ത്തി​നി​റ​ങ്ങി​യ മ​ന്ത്രി ഗ​ണേ​ഷ്​ കു​മാ​ർ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​ ഉയർത്തിയ വ​ലി​യ വെ​ല്ലു​വി​ളി​കൾക്ക് മുൻപിലാണുള്ളത്. ച​വ​റ​യി​ൽ ഷി​ബു ബേ​ബി​ജോ​ണും ഇ​ട​തി​ന്‍റെ സു​ജി​ത്​ വി​ജ​യ​ൻ പി​ള്ള​യും ത​മ്മി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ്​​. ചുരുക്കത്തിൽ കേരളത്തിലെ മുന്നണി രാഷ്ട്രീയം നേർക്കുനേർ തന്നെയാണ്....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFKerala Assembly Election 2026
News Summary - kerala assembly election 2026
Next Story