
സമ്പൂർണ ഇടത് ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ
text_fieldsതിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ ഉറപ്പിച്ച് എൽ.ഡി.എഫ്. 99 സീറ്റിൽ എൽ.ഡി.എഫ് മുന്നിലാണ്. 41 സീറ്റുകളിൽ മാത്രമാണ് യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പി സംപൂജ്യരായി. കടുത്ത മത്സരം നിലനിന്ന തവനൂരിൽ മന്ത്രി കെ.ടി. ജലീൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ തറപറ്റിച്ചു. തൃപ്പൂണിത്തുറയിൽ സിറ്റിങ് എം.എൽ.എ എം. സ്വരാജ് മുൻ മന്ത്രി കെ. ബാബുവിനോട് പരാജയപ്പെട്ടു. പാലക്കാട്ട് ഷാഫി പറമ്പിൽ ഇ. ശ്രീധരനെ പരാജയപ്പെടുത്തി. അഴീക്കോട് കെ.എം. ഷാജിയെ അട്ടിമറിച്ച് കെ.വി. സുമേഷ് വിജയച്ചു. നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി മിന്നുംജയം നേടി. തൃത്താലയിലെ പോരാട്ടത്തിൽ വി.ടി. ബൽറാമിനെ എം.ബി. രാജേഷ് പരാജയപ്പെടുത്തി.
കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫിലെ ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ ജയിച്ചു. തിരുവമ്പാടിയിൽ സി.പി.എം സ്ഥാനാർഥി ലിന്റോ ജോസഫ് ജയിച്ചു. കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സീറ്റ് നിലനിർത്തി. കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ വിജയിച്ചു.
നിലമ്പൂരിൽ പി.വി. അൻവർ സീറ്റ് നിലനിർത്തി. ധർമടത്ത് പിണറായി വിജയൻ, മട്ടന്നൂരിൽ കെ.കെ. ശൈലജ, കല്യാശേരിയിൽ എം. വിജിൻ, തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ, പയ്യന്നൂരിൽ ടി.വി മധുസൂദനൻ, തലശ്ശേരി എ.എൻ.ഷംസീർ, കൂത്തുപറമ്പിൽ കെ.പി മോഹനൻ എന്നിവരും വിജയം നേടി.
കൽപ്പറ്റയിൽ ടി. സിദ്ദീഖ്, കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ, വടകരയിൽ കെ.കെ. രമ, കൊച്ചിയിൽ കെ.ജെ. മാക്സി, ഇരിങ്ങാലക്കുട ഡോ. ബിന്ദു, തൃത്താല എം.ബി രാജേഷ്, ചിറ്റൂരിൽ കെ. കൃഷ്ണൻകുട്ടി എന്നിവരും ജയിച്ചു.
140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഏപ്രിൽ ആറിന് നടന്ന വോെട്ടടുപ്പിൽ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടർമാരിൽ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കോവിഡ് സാഹചര്യത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ വിലക്കിയിട്ടുണ്ട്. പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്തുള്ളത്.
Live Updates
- 2 May 2021 10:24 AM IST
ബാലുശ്ശേരിയിൽ വീണ്ടും അഡ്വ. കെ.എം സച്ചിൻദേവിന് ലീഡ്
അഡ്വ. കെ.എം സച്ചിൻദേവ് (സിപിഐഎം) - 6713
ധർമജൻ ബോൾഗാട്ടി (ഐ.എൻ.സി) - 6018
ലിബിൻ ബാലുശ്ശേരി (ബി.ജെ.പി) - 1011
- 2 May 2021 10:23 AM IST
പാലക്കാട് നാലാം റൗണ്ട് പൂർത്തിയായി; ഇ. ശ്രീധരന്റെ ലീഡ് കുറഞ്ഞു
ഇ. ശ്രീധരൻ - 11616
ഷാഫി പറമ്പിൽ - 9480
സി.പി. പ്രമോദ് - 2136
- 2 May 2021 10:22 AM IST
ചേലക്കര മണ്ഡലം മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ കെ. രാധാകൃഷ്ണൻ 8868 വോട്ടുകൾക്ക് മുന്നിൽ
എൽ.ഡി.എഫ് - 17667
യു.ഡി.എഫ് - 8868
ബി.ജെ.പി - 4495
എസ്.ഡി.പി.ഐ - 360
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
