Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർത്തവാവധി:...

ആർത്തവാവധി: പരിശോധിച്ച്​ തീരുമാനം -മുഖ്യമന്ത്രി

text_fields
bookmark_border
ആർത്തവാവധി: പരിശോധിച്ച്​ തീരുമാനം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ആർത്തവ സമയത്ത്​ സ്​ത്രീകൾക്ക്​ അവധി നൽകണമെന്ന ആവശ്യത്തിൽ എല്ലാവശവും പരിശോധിച്ച് തീരുമാനം എടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍ത്തവം സ്ത്രീകളുടെ ജൈവ സവിശേഷതയാണ്. ആ സമയത്ത് അവര്‍ക്ക്​ പലതരം ശാരീരിക ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആര്‍ത്തവാവധി സംബന്ധിച്ച് വലിയ ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. തെറ്റായ വിശ്വാസം കല്‍പിച്ച് ഈ സമയത്ത് സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്ന്​ മാറ്റിനിര്‍ത്തിയിരുന്നു. അത് ഇപ്പോഴും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അങ്ങനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ടാക്കാന്‍ പാടില്ലെന്നും കെ.എസ്​. ശബരീനാഥ​​െൻറ ​ശ്രദ്ധക്ഷണിക്കലിന്​ മറുപടി നൽകി.

ശബരീനാഥൻ ഉന്നയിച്ച വിഷയത്തിൽ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന് മുഖ്യമന്ത്രി ഒരു കൊട്ടുകൊടുത്തു. ആർത്തവ കാലത്ത്​ ഒരു ദിവസത്തെ അവധിയാണ്​ ശബരീനാഥന്‍ ഉന്നയിച്ചത്. മറുപടി നല്‍കിയ മുഖ്യമന്ത്രി ഇത്തരം വിഷയം തെറ്റായി വ്യാഖ്യാനിക്കാനിടയുണ്ടെന്ന്​ ചൂണ്ടിക്കാട്ടവെയാണ്​ ഹസ​​െൻറ പ്രസ്​താവന എടുത്തിട്ടത്​. കെ.പി.സി.സി പ്രസിഡൻറായി ചുമതല ഏറ്റെടുത്തയുടന്‍ ആര്‍ത്തവം അശുദ്ധിയാണെന്നും അകറ്റി നിര്‍ത്തേണ്ടതാണെന്നുമാണ് ഹസന്‍ പറഞ്ഞത്. അത് വലിയ വിവാദവുമുണ്ടാക്കി. അങ്ങനെ ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത നിഷേധിച്ച ഹസന്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന്​ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആദ്യം പറഞ്ഞതും പിന്നെ നിഷേധിച്ചതുമൊക്കെ നമ്മളൊക്കെ കേട്ടതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala assemblygovt employeesmalayalam newsMenstrual Leave
News Summary - Kerala Assembly Discusses Menstrual Leave for Govt Employees- Kerala news
Next Story